പണ്ടുകാലങ്ങളിൽ നമ്മുടെ എല്ലാവരുടെ പ്രിയപ്പെട്ട പഴവർഗങ്ങളിൽ കാണുന്ന ഒന്നാണ് സപ്പോട്ട. നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശത്തു സപ്പോട്ട കാണാതിരിക്കില്ല. നിരവധി ആരോഗ്യ ഗുണങ്ങളും സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്ന ഒരു പഴമാണ് സപ്പോർട്ട. ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചിക്കു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പഴമാണ് സപ്പോട്ട. ഉഷ്ണ മേഖലാ പ്രദേശത്ത് കാണപ്പെടുന്ന ഒരു നിത്യഹരിത മരമാണ് ഇത്. ഈ സപ്പോട്ടയുടെ പഴം മാങ്ങാ ചക്ക വാഴപ്പഴം എന്നിവ പോലെ തന്നെ വളരെ പോഷകസമ്പുഷ്ടമായ ഒന്നാണ്. ഇത് ഊർജദയകമായ ഒന്നുകൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ദഹിക്കുന്ന ഒന്നാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം. ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും.
അതുപോലെതന്നെ ഉന്മേഷവും നൽകുന്ന ഒന്നാണ്. വൈറ്റമിനുകൾ ധാതുക്കൾ ട്ടാനിൻ എന്നിവയിൽ സമ്പുഷ്ടമാണ് സപ്പോട്ട. ഇത് നല്ല രീതിയിൽ മധുരമുള്ള കാമ്പ് ആയതിനാൽ മിൽക്ക് ഷൈക്കുകളിൽ സ്ഥിരമായി കാണാം. ശരീരത്തിൽ ഊർജ്ജം നൽകുന്ന ഗ്ലൂക്കോസ് കൂടുതലായി അടങ്ങിയ പഴം കൂടിയാണ് സപ്പോട്ട. കായിക മേഖലയിൽ ഉള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമായതിനാൽ ഇവർ കൂടുതലായി സപ്പോട്ട കഴിക്കുന്നത് കാണാം.
അണ്പാതയും വീക്കങ്ങളും തടയാൻ കഴിവുള്ള ഔഷധമായ ടാനിൻ അടങ്ങിയ പഴമാണ് സപ്പോട്ട. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുന്നതു വഴി ആമാശയത്തിലെയും അന്നനാളത്തിലെയും ചെറുകുടലിലെ വീക്കങ്ങളും മറ്റു അസ്വസ്ഥതകളും മാറ്റാൻ സപ്പോട്ടക്ക് കഴിയും. അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : MALAYALAM TASTY WORLD