ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. കരളിന്റെ ആരോഗ്യത്തിന് വളരെയേറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്ത രസം നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളും അതുപോലെ തന്നെ ആവശ്യമില്ലാത്ത വസ്തുക്കൾ സംസ്കരിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലും പ്രധാന പങ്കു വയ്ക്കുന്നത് കരൾ തന്നെയാണ്.
കരൾ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ വരെ കാണാൻ സാധിക്കും. ക്യാൻസർ പോലും വലിയ രീതിയിൽ കരളിനെ ബാധിക്കുന്ന ഒന്നാണ്. കരളിന്റെ ആരോഗ്യം തകരാറിലായാൽ ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെതന്നെ അമിത മദ്യപാനവും പുകവലിയും ആണ് കൂടുതലും കരൾ ആരോഗ്യത്തിന് നശിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ മദ്യപാനവും അതുപോലെതന്നെ പുകവലിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയുന്നത് ആണ്. അതുപോലെതന്നെ നിത്യവും ചിട്ടയായ രീതിയിൽ വ്യായാമം ചെയ്യുന്നത് കരൾ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. കരൾ ആരേത്തിനായി ഒരു ദിവസം 30 40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് പറയുന്നത്. അതുപോലെ തന്നെ യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ കീടനാശിനികൾ രാസവസ്തുക്കൾ തുടങ്ങിയ വിഷ വസ്തുക്കൾ.
ആയി നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. ഇത് കൂടാതെ ഭക്ഷണം ആരോഗ്യകരമാകുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഉൾപ്പെടുത്തുക. ഓട്സ് ബ്രോക്കോളി ചീര ബദാം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വെള്ളം കുടിക്കുന്നത് ഒഴിവാക്കാതിരിക്കുക. ദിവസം ഒരു മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Healthy Kerala