നിങ്ങൾക്ക് വീട്ടിൽ വളരെയേറെ ഉപകാരപ്പെടുന്ന പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഏറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് തേങ്ങ ചിരവുന്നത് തന്നെയാണ്. ഇത് എങ്ങനെ വേഗത്തിൽ ചിരകി എടുക്കാം. എങ്ങനെയാണ് മിക്സി കേടുകൂടാതെ സൂക്ഷിക്കാം.
അതുപോലെതന്നെ ചപ്പാത്തി മാവ് എങ്ങനെ തയ്യാറാക്കുമ്പോഴാണ് ചപ്പാത്തി പൊങ്ങി വരുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇവിടെ പരിചയപ്പെടുത്തുന്നത് നാളികേരം വളരെ പെട്ടെന്ന് തന്നെ എങ്ങനെ ചിരകി എടുക്കാം എന്നാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചിലവ ഇല്ലാതെ ചിരകി എടുക്കാൻ സാധിക്കുന്നതാണ്. ഇഡ്ഡലി പാത്രമാണ് ഇതിനായി ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്.
ഈ നാളികേരം പൊളിച്ച ശേഷം ഇഡ്ഡലി പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് 15 മിനിറ്റ് സമയം ഇത് ആവി കയറ്റി ഇറക്കുക. ഇങ്ങനെ ചെയ്താൽ നാളികേരം ചിരട്ടയിൽ നിന്ന് വളരെ വേഗത്തിൽ തന്നെ റിമൂവ് ചെയ്യാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് തണുപ്പിക്കാൻ വയ്ക്കേണ്ടതാണ്. അതിനുശേഷം കത്തി ഉപയോഗിച്ച് നാളികേരം ചിരട്ടയിൽ നിന്ന് വേർപെടുത്തിയെടുക്കാം.
ഇങ്ങനെ അടർത്തിയെടുത്ത നാളികേരം ചെറുതായി കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ കട്ട് ചെയ്ത് എടുത്ത ശേഷം ഇത് ചെറിയ ജാറിലിട്ട് അടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നാളികേര ചെരവിയെടുത്തത് പോലെ എടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.
Source : Vichus Vlogs