മുട്ട ഇടയ്ക്കിട വാങ്ങി കഴിക്കുന്നവരാണ് നമ്മൾ പലരും. പുഴുങ്ങി കഴിക്കുന്നവരും ഓംലെറ്റ് തയ്യാറാക്കി കഴിക്കുന്നവരും അതിൽ പെടും. നിരവധി പോഷക ഗുണങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട ഉപയോഗിച്ചു കഴിഞ്ഞാൽ തോട് പലപ്പോഴും വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി മുട്ട തോട് വലിച്ചെറിയാൻ വരട്ടെ. ചില ഗുണങ്ങൾ മുട്ടത്തോടിലും ഉണ്ട്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച കൂട്ടാൻ ഇത് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും എന്നാണ്. അതിനായി മുട്ടയുടെ തോട് ചെറുതായി പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് മിക്സി ചെറുതാക്കി ഓൺ ആക്കി ഒന്നു കറക്കിയെടുക്കുകയാണ് എങ്കിൽ. മിക്സിയുടെ ജാറിന്റെ ബ്ലടിന് നല്ല രീതിയിൽ തന്നെ മൂർച്ച കൂടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ മിക്സിയുടെ ജാറിന്റെ ഇടയിലുള്ള അഴുക്കുകളും ഇതുപോലെ ചെയ്തെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ പോയി കിട്ടുന്നതാണ്. പിന്നീട് പൊടിച്ചെടുത്ത മുട്ടത്തോട് പൊടി മാറ്റിവെക്കുക. ഈ പൊടി നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് നല്ല ഒരു ഫെർട്ടിലൈസർ ആണ്. പച്ചക്കറിത്തോട്ടം ഒരുവിധം എല്ലാവരുടെ വീട്ടിലും ഉണ്ടാകും.
കറിവേപ്പില അതുപോലെ തന്നെ ചെടികൾക്ക് പെട്ടെന്ന് പൂ വരാനായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇതുപോലെ പൊടിച്ചെടുത്ത ശേഷം ഉപയോഗിക്കുകയാണ് എങ്കിൽ ഡയറക്റ്റ് ആയി ചേർക്കുന്നതിനേക്കാൾ ഇരട്ടി ഗുണം ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.