സിങ്കിന്റെ അഭാവം ശരീരത്തിലുണ്ടാവും… ഈ ലക്ഷണങ്ങൾ കാണിച്ചുതരുന്നത് എന്ത്… അറിഞ്ഞിരിക്കുക..| Zinc Deficiency Malayalam

നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിലുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മനസ്സിലാക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ കൃത്യമായി പ്രവർത്തനത്തിന് നിരവധി ഘടകങ്ങൾ ആവശ്യമാണ്. എന്നാൽ ഇത്തരം ഘടകങ്ങളുടെ അഭാവം ശരീരം പലരീതിയിലൂടെ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ് സിങ്ക്. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്ക് ആവശ്യകത ഉള്ളൂ.

എന്നാൽ പലപ്പോഴും നമ്മൾ ഇതുപോലും ലഭിക്കാതെ അവസ്ഥ ഉണ്ടാകാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമാകുന്നതിന് എന്തുകൊണ്ട് സിങ്ക് വളരെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സിങ്ക്. ഇതിന്റെ അഭാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ സിങ്കിന്റെ ഉത്പാദനം കുറഞ്ഞാൽ കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധ പ്രശ്നങ്ങളിലും കാര്യമായി മാറ്റങ്ങൾ സംഭവിക്കാറുണ്ട്.


ഇതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാന ഭാഗം കൂടിയാണ് സിങ്ക്. സിങ്ക് കുറഞ്ഞാൽ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. ശരീരഭാരം കൂടുന്നത് മുറിവുകൾ സുഖപ്പെടാതെ വരുന്നത് ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക എന്നിവയെല്ലാം സിങ്ക് കുറയുന്നതിന് ഭാഗമായി ഉണ്ടാവുന്നതാണ്.

കൂടാതെ മണം രുചി എന്നിവ കുറയുന്നത് വിശപ്പ് കുറയുന്നത് ചർമ്മത്തിൽ വൃണം ഉണ്ടാകുന്നത് എന്നിവയെല്ലാം സിങ്ക് കുറയുന്നതിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഗർഭിണികളിൽ സിങ്ക് കുറയുന്നുണ്ടെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കാം. കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ സിങ്ക് വളരെ അത്യാവശ്യമാണ്. അൾസർ മുറിവുണങ്ങാനുള്ള താമസം എന്നിവയെല്ലാം വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇത് കൂടാതെ പ്രായമായവരിൽ ഓർമ്മക്കുറവ് ഡി എൻ എ തകരാറ് എന്നിവയെല്ലാം സംഭവിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *