ഈ ചക്ക അറിയുന്നവരും ഇത് കഴിച്ചിട്ടുള്ളവരും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുണ്ടോ… ഇനിയെങ്കിലും അറിഞ്ഞിരിക്കാൻ..

എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാല കാല ഓർമ്മകളെ ഉണർത്തുന്ന ഒന്നാണ് അയ്നി മരം. ഐനിയുടെ മരത്തിൽ ഉണ്ടാകുന്ന ഈ ചക്ക തേടി പറമ്പുകളിൽ ഐനി മരത്തിന്റെ ചുവട്ടിൽ കാത്തിരുന്ന കാലം എല്ലാവർക്കും ഉണ്ടാകും. അയ്നി ചക്ക തിന്നത് പടക്കം പൊട്ടിച്ചത് അങ്ങനെ നിരവധി ഓർമ്മകൾ നടത്തുന്ന പഴം കൂടിയാണിത്.

ഇന്ന് നാട്ടിൻപുറങ്ങളിൽ വളരെ അന്യ നിന്നുകൊണ്ടിരിക്കുന്ന ഒരു ഒരു മരമാണ് ആഞ്ഞിലി മരം. ഇത് പലഭാഗങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഇതിനെ അറിയപ്പെടുന്ന പേര് താഴെ കമന്റ് ചെയ്യുമല്ലോ. ഇതിന്റെ രുചികരമായ ഫലം അഞ്ഞിലി ഐനി ചക്ക എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ്.

കേരളത്തിലെ ഏത് കാലാവസ്ഥയിലും കാണപ്പെടുന്ന ഈ വൃക്ഷം 40 മീറ്ററോളം പൊക്കവും രണ്ടര മീറ്റർ വണ്ണവും ഉണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണ് ആണ് ഇതിനെ യോജിച്ചത്. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. വേനൽ കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന അതേ സമയത്ത് തന്നെയാണ് ആഞ്ഞിലി ചക്കയും ഉണ്ടാകുന്നത്.

ഇത് വളരെയധികം ഉയരത്തിൽ വളരുന്നതുകൊണ്ടുതന്നെ ഇതിന്റെ ഫലം പൊട്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് വളർത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഇതിന്റെ മരത്തിനു വേണ്ടിയാണ്. ആദ്യത്തെ 8 10 വർഷം ഈ മരത്തിന്റെ വളർച്ച വളരെ സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയും കാണാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *