ഉഴുന്നുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ദോശമാവ് തയ്യാറാക്കി എടുക്കാം. ദോശമാവ് ഉണ്ടാക്കാൻ ഉഴുന്നു അത്യാവശ്യമായി ഒന്നാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സാധാരണ മൂന്നു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ആണ് ദോശമാവ് ഉണ്ടാക്കാനായി എടുക്കുന്നത്. എന്നാൽ ഇവിടെ വെറും അര ഗ്ലാസ് ഉഴുന്ന് കൊണ്ട് 5 ലിറ്റർ ദോശമാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അര ഗ്ലാസ് ഉഴുന്ന് കുതിർത്തു വച്ചിരിക്കുകയാണ്. ഒരു സ്പൂൺ ഉലുവയും. മൂന്ന് ഗ്ലാസ് പച്ചരിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. നന്നായി കഴുകിയ ശേഷമാണ് കുതിർത്തി വെക്കേണ്ടത്. പിന്നീട് കുതിർത്തി വെള്ളം കളയരുത്. ഇങ്ങനെ ഉണ്ടാക്കണമെങ്കിൽ മിക്സി പറ്റില്ല ഗ്രയിന്റർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഉഴുന്നു കുതിർത്ത വെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.
പിന്നീട് ഇത് തിരിച്ചെടുക്കുക. അരയ്ക്കുമ്പോൾ തന്നെ ഇതുപൊങ്ങി വരുന്നതാണ്. ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന ലെവലിൽ എടുക്കരുത്. പിന്നീട് ഇത് അരച്ചെടുക്കുക. അതുപോലെതന്നെ അരിയും അരച്ചെടുക്കുക. പിന്നീട് എല്ലാം കൂടി മിസ്സ് ചെയ്തു എടുക്കുക. ഇങ്ങനെ ചെയ്ത് ശേഷം മാവ് മാറ്റി വെക്കുക. പിന്നീട് രാവിലെ നോക്കുമ്പോൾ മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ സോപ് പോലെ പൊങ്ങി വരുന്നതാണ്. ഈ മാവ് ഇടക്കാതെ ആവശ്യാനുസരണം അടിയിൽ നിന്ന് എടുക്കേണ്ടതാണ്. ആവശ്യത്തിന് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.