പപ്പടം വീട്ടിൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും അല്ലേ. എന്നാൽ ഇത്രകാലം പപ്പടം ഉപയോഗിച്ച് ഈ ചെറിയ കാര്യം അറിഞ്ഞില്ലേ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് പപ്പടത്തിലുള്ള മായം വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ചില കാര്യങ്ങളാണ്. മൂന്ന് തരത്തിലുള്ള പപ്പടങ്ങൾ അതായത് വ്യത്യസ്ത കമ്പനിയുടെ പപ്പടം എടുത്ത് നിങ്ങൾക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.
ആദ്യം തന്നെ ഒരു പോലെയുള്ള പാത്രം എടുക്കുക. ഓരോ മൂന്നു പാത്രത്തിലേക്ക് വ്യത്യസ്ത 3 കമ്പനിയുടെ പപ്പടം വെച്ചു കൊടുക്കുക. പിന്നീട് ഇത് ടെസ്റ്റ് ചെയ്യാൻ വേണ്ടി വെള്ളമാണ് ഒഴിക്കേണ്ടത്. മൂന്നിലേക്കും ഒരേ അളവിൽ തന്നെ ഒഴിച്ചു കൊടുക്കുക. 10 മിനിറ്റ് കഴിഞ്ഞ് പപ്പടത്തിന് പിന്നീട് വരുന്ന മാറ്റങ്ങൾ എന്താണ് എന്നാണ് ഇവിടെ പറയുന്നത്. നല്ല പപ്പടം നാടൻ പപ്പടം.
ആണെങ്കിൽ വെള്ളം ഒഴിച്ച് ശേഷം കയ്യിലെടുക്കുകയാണെങ്കിൽ പൊട്ടി വിട്ടു പോരുന്നതാണ്. ഇത് കയ്യിൽ പിടിക്കാൻ പോലും സാധിക്കില്ല. അല്ലാതെ മായം കലർന്ന പപ്പടം കുഴഞ്ഞു പോകാതെ ഷീറ്റ് പരുവത്തിൽ തന്നെ ഇരിക്കുന്നത് കാണാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മായം കലർന്ന പപ്പടങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്. മായം ചേർക്കാത്ത ഉഴുന്നുമാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന.
പപ്പടം ആണെങ്കിൽ ഈയൊരു രീതിയിൽ വെള്ളം ചേർത്ത് കഴിഞ്ഞാൽ ഇതുപോലെ പൊടിയായി പോകുന്നതാണ്. സാധാരണ പപ്പടം ഉഴുന്നു മാവ് പപ്പടക്കാരം വെള്ളം എന്നിവ ഉപയോഗിച്ചാണ് ഉണ്ടാകുന്നത്. മായമുള്ള പപ്പടത്തിൽ ആണെങ്കിൽ ഉഴുന്നുമാവിന് പകരം മൈദമാവ് സോഡിയം ബെൻസെറ്റ് എന്നിവ ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.