പുളി ഇനി ഇങ്ങനെ സൂക്ഷിച്ചാൽ മതി..!! ഇനി എത്ര കാലം കഴിഞ്ഞാലും പുളി പുളി തന്നെ

ഇതുവരെ ആർക്കും അറിയാത്ത ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കുറവ് പേർക്ക് മാത്രം അറിയാവുന്ന ഒന്നാണ് ഇത്. പലരും അറിയാൻ ആഗ്രഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. പുളി വാങ്ങി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു സമയമാണ് മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ സമയങ്ങൾ. ഈ ഒരു സമയത്ത് ആണ് പുളി അടിക്കുന്നത്. അതുകൊണ്ടുതന്നെ പുളി വളരെ വില കുറച്ചു തന്നെ സ്റ്റോർ ചെയ്തുവയ്ക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലും ചീത്തയാകാതെ കീടങ്ങൾ വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ഇവിടെ പുളിയുടെ പേസ്റ്റ് ഉണ്ടാക്കുന്ന രീതി കൂടി പറയുന്നുണ്ട്. വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. പുളി ആദ്യം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. അതിനായി ഇതിനുള്ളിലുള്ള തൊണ്ട് നാര് പുളിയുടെ അരിയെല്ലാം മാറ്റി നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുകയാണ് വേണ്ടത്. പുളിയുടെ കുരുവോട് കൂടി തന്നെയാണ് സ്റ്റോർ ചെയ്തു വെക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ഇതിനുള്ളിൽ കീടങ്ങൾ വരികയും പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ കുരുവും അതിനുള്ളിൽ തോടും എടുത്തു കളഞ്ഞ ശേഷമാണ് സ്റ്റോർ ചെയ്തു വയ്ക്കേണ്ടത്. ഇത് നല്ല രീതിയിൽ തന്നെ ഇതിലെ തൊണ്ട് മാറ്റിയെടുക്കേണ്ടതാണ്. പിന്നീട് ഇത് നന്നായി ഉണക്കിയെടുക്കുക. ഇത് നല്ല രീതിയിൽ തന്നെ ഇതിലെ ചണ്ടി മാറ്റിയെടുക്കുക. ഇത് വെയിലത്ത് വച്ച് നല്ല രീതിയിൽ ഉണക്കിയെടുക്കുക. ഇത് ഇടയ്ക്കൊക്കെ തിരിച്ചും മറിച്ചും വെച്ച് ഉണക്കിയെടുക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ പുളിയിലെ എല്ലാ ഭാഗത്തും നല്ല ഉണക്കം തന്നെ ലഭിക്കുന്നതാണ്.

ഇങ്ങനെ ഇടയ്ക്കിടെ മാറ്റി മാറ്റി വെച്ച് ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. ചൂട് നല്ല രീതിയിൽ മാറിയ ശേഷം മാത്രമേ സ്റ്റോർ ചെയ്യാവൂ. ഇത് ഭരണിയിലോ അല്ലെങ്കിൽ മൺപാത്രത്തിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത് സ്റ്റോർ ചെയ്യരുത്. ഇത് എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്നാണ് ഇവിടെ പറയുന്നത്. ചെയ്യുന്ന കണ്ടെയ്നറിൽ ഒരിക്കലും വെള്ളം നനവ് ഉണ്ടാകരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *