ഇനി വട്ടേപ്പം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എല്ലാവരും ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാക്കുന്ന ഒന്നായിരിക്കും വട്ടയപ്പം. എന്തെങ്കിലും വിശേഷ ചടങ്ങിന് പണ്ടുകാലം മുതലേ ഇത് ഉപയോഗിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി കുതിർക്കാതെ അരക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു സൂത്രമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അരമണിക്കൂർ കൊണ്ട് തയ്യാറാക്കുന്ന ഈ വട്ടേപ്പത്തിന് എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ആവശ്യം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടിയിലാണ് വട്ടയപ്പം തയ്യാറാക്കുന്നത്. അതിനായി ആവശ്യമുള്ളത് ഒരു കപ്പ് അരിപ്പൊടിയാണ്. ഇടിയപ്പം പൊടിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. നല്ല നൈസ് പൊടിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അരിപ്പൊടിയെടുത്ത അതേ കപ്പിലെ മുക്കാൽ കപ്പ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് വേണ്ടത് ഏകദേശം കാൽകപ്പ് അവൽ കുതിർത്തിയത് ആണ്.
അതിനു പകരം ചോറു വേണമെങ്കിലും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാൽ കപ്പ് പഞ്ചസാരയാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഈസ്റ്റ് ആണ്. ഒരു കാൽ ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ് ചേർത്തു കൊടുക്കുക. പിന്നീട് ഫ്ലേവർന് ഒരു ടേബിൾ സ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു കൊടുക്കാം. ഇനി ഇത് എങ്ങനെ പെട്ടെന്ന് തയ്യാറാക്കാം എന്ന് നോക്കാം.
ചെറിയ ചൂടുള്ള വെള്ളം ഇതിലേക്ക് ഒഴിച്ച് ഇത് അരച്ചെടുക്കുക. ഇത് നല്ല രീതിയിൽ അരച്ചെടുക്കുക. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ മാവ് അരച്ചെടുക്കാവുന്നതാണ്. പിന്നീട് ഇത് അരമണിക്കൂർ അടച്ചു വയ്ക്കാം. അരമണിക്കൂർ കഴിയുമ്പോൾ ഇതിലെ മാവ് നല്ലതുപോലെ പൊന്തി വരുന്നതാണ്. അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ വെള്ളയപ്പം തയ്യാറാക്കാവുന്നതാണ്. അതുപോലെതന്നെ വട്ടയപ്പവും തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.