ഈ പഴത്തിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ഇതിന്റെ പേര് പറയാമോ… ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിയേണ്ടത് തന്നെ…

പഴങ്ങൾ നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നവയാണ്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ പണ്ടുകാലമുതലേ അറിയപ്പെടുന്ന ഒന്നാണ് അത്തി. വിശുദ്ധ ബൈബിളിലും വിശുദ്ധ ഖുർആനിലും ഇതിനെപ്പറ്റി കാര്യമായി തന്നെ പരാമർശിക്കുന്നുണ്ട്.

അത്തി പേരാൽ അരയാൽ ഇത്തി എന്നിവയാണ് നാല്പമരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. നാല്പമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവൽക്കങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ പൊതുവെ കണ്ടുവരുന്ന അത്തിമരമാണ് ഇന്ത്യൻ ജെയിൻ ഫിഗ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് അത്തിയെക്കുറിച്ചാണ്. ഇതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും നമുക്ക് നോക്കാം. നല്ല പോഷകപ്രധാനവും ഔഷധഗുണങ്ങൾ ഉള്ളവയുമാണ് ഇന്ത്യൻ അത്തി.

സാധാരണ നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള അത്തിയാണ് കണ്ടുവരുന്നത്. ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങളുള്ള ബ്ലാത്തി അത്തിയും കാണാൻ കഴിയും. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും സംസ്കരിച്ച് ഉണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്ക് മുകളിൽ വില വരുന്നുണ്ട്. പോഷക സമൃദ്ധമായ ഫലമാണ് അത്തി.

മാംസ്യം അന്നജം കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ കൊണ്ടുള്ള മൂലകങ്ങളാൽ സമ്പന്നമാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അത്തിയുടെ ഇല പഴം തൊലി കറ എന്നിവയെല്ലാം തന്നെ ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. ചെറിയ അത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പഴചാർ തേൻ ചേർത്ത് സേവിക്കുന്നതും പിത്തം ശമിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *