നമ്മുടെ വീടിലെ പരിസരപ്രദേശങ്ങളിലും പറമ്പുകളിലും കണ്ടുവന്നിരുന്ന ഒരു സസ്യമാണ് പൂവാൻ കുരനില. മദ്യ അമേരിക്കയിൽ കാണപ്പെടുന്ന ചെറിയ ഒരു സസ്യമാണ് പൂവാം കുരുന്നില. ഇന്ത്യയിലെ പല മരുന്ന് കമ്പനികളും വ്യവസായിക അടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി ഇത് കൃഷി ചെയ്യുന്നുണ്ട്. നമ്മളിൽ പലരും ചെടി നമ്മുടെ അടുത്ത പ്രദേശങ്ങളിൽ കണ്ടു കാണും. അടുത്ത കാലത്താണ് ഈ ചെടി കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്.
ഈ ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും മുയൽ ചെവിയനും അതുപോലെതന്നെ പൂവാം കുരുനിലയും തമ്മിൽ തെറ്റി പോകാറുണ്ട്. കാരണം ഇതിന്റെ രണ്ടിന്റെയും പൂക്കൾ ഏകദേശം കണ്ടാൽ ഒരുപോലെയാണ് തോന്നുക. നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ പെട്ട ഒന്നാണ് പൂവൻകുരുന്നില്ല.
ഔഷധമായി ഉപയോഗിക്കുന്ന കേരളീയ നാട്ടുപുഷ്പങ്ങളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഇലകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇവയെല്ലാം തന്നെ മംഗളകാരിയായ ചെടികളാണ് എന്നാണ് വിശ്വാസം. ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പനി മലമ്പനി തേൾവിഷം അർഷസ് എന്നിവക്കും നേത്രചികിത്സക്കും ഉപയോഗിക്കുന്ന ഒരു ചെടിയാണ്.
ശരീരത്തിലെ താപം കുറയ്ക്കാനും മൂത്രപ്രവാഹം സുഖമാക്കാനും വിഷം കളയാനും രക്തശുദ്ധിക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. മൂക്കിൽ ദശ വളരുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. തലവേദനയ്ക്കും ഇത് നല്ലൊരു പ്രതിവിധി ആണ്. ടെൻഷൻ ഡിപ്രഷൻ തുടങ്ങിയവയ്ക്ക് പൂവാം കുരുന്നില അരച്ച് തലയിൽ തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.