ബാത്റൂം ക്ലീനിങ് വലിയ തലവേദനയായി നടക്കുന്നവരാണ് നമ്മുടെ വീട്ടമ്മമാരിൽ കൂടുതൽ പേരും. ഇവിടെ നിങ്ങളും ആയി പങ്കുവയ്ക്കുന്നത് കുറച്ച് കിടിലൻ ടിപ്പുകൾ ആണ്. നമ്മുടെ വീട്ടിൽ ബാത്റൂമുകളിൽ ആണെങ്കിലും അതുപോലെ തന്നെ കിച്ചൻ സിങ്കുകളിൽ ആണെങ്കിലും ബ്ലോക്ക് ഉണ്ടാകാറുണ്ട്. കുളിക്കുന്ന വെള്ളം പെട്ടെന്ന് പോകാതെ ബ്ലോക്ക് ഉണ്ടായിരിക്കുന്ന അവസ്ഥ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ കിച്ചൻസിങ്കിലും ഇതു വലിയ പ്രശ്നമായി മാറാം. ഇത്തരത്തിലുള്ള ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതോടൊപ്പം തന്നെ മറ്റു ചില ട്ടിപ്പുകളും താഴെ പറയുന്നുണ്ട്. ദോശമാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിലെ ഇഡലിയോ ദോശയോ ഉണ്ടെങ്കിൽ അത് ഉണ്ടാക്കി കഴിയുമ്പോൾ കുറച്ചു മാവ് ബാക്കി വരാറുണ്ട്. അല്ലെങ്കിൽ പുളി കൂടുതലായി കാണുന്ന അവസ്ഥയും കാണാറുണ്ട്. ഉപയോഗിക്കാൻ കഴിയാതെ ദോശ ഉണ്ടാക്കാൻ കഴിയാതെ വേസ്റ്റ് കളയുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള മാവ് ഉപയോഗിച്ച് വളരെ കൂടുതൽ കാര്യങ്ങൾ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ഒരു ബോട്ടിൽ എടുക്കുക ഇതിന്റെ മുകളിലായി ഒരു ഹോൾ ഇട്ടുകൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലേക്ക് ദോശമാവ് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. എല്ലാവരുടെ വീട്ടിലും ടൈൽസിലെ കട്ടിങ്സിലെ അഴുക്ക് പിടിക്കാറുണ്ട്. പ്രത്യേകിച്ച് കിച്ചണിലും അതുപോലെതന്നെ വാഷ് ബേസിൻ അടുത്ത് ആണ് ഇത്തരത്തിൽ പൊടി പിടിച്ചിരിക്കുന്നത് കാണാൻ കഴിയുക.
ഇത്തരം സന്ദർഭങ്ങളിൽ ദോശമാവ് കുറേശ്ശെ ഉരച്ചുകൊടുക്കുക. ദോശ മാവ് ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറി കിട്ടുന്നതാണ്. പെയിന്റിങ് പോകാതെ തന്നെ വളരെ എളുപ്പത്തിൽ അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് സഹായിക്കുന്ന ദോശമാവ് തന്നെയാണ്. അതുപോലെതന്നെ വാഷ്ബേസിന്‍റെ സൈഡിലുള്ള ഭിത്തി കിച്ചണിലെ സൈഡിലുള്ള ഭിത്തിയിൽ അഴുക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള അഴുക്ക് മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.