ഈത്തപ്പഴം ഇത്ര നാൾ കഴിച്ചിട്ടും… ഈയൊരു കാര്യം അറിഞ്ഞില്ലല്ലോ.. ഇനി ഇങ്ങനെയൊന്ന് ചെയ്താലോ…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ചൂട് ബിരിയാണി ആയാലും ചോറ് ആയാലും കൂടെ കഴിക്കാൻ നല്ല രുചികരമായ ഈത്തപ്പഴം അച്ചാർ ആയാലോ. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നിങ്ങൾക്കും ഇനി മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല രചികരമായ രീതിയിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ 400 ഗ്രാം ഈത്തപ്പഴമാണ് ആവശ്യമുള്ളത്.

എടുത്തിട്ടുള്ള ഈത്തപ്പഴം മുഴുവൻ കുരുവും കളഞ്ഞു ഇതുപോലെ ഒരു പാത്രത്തിൽ മാറ്റിയിട്ട ശേഷം അച്ചാർ തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു ടേബിൾ സ്പൂൺ കടുകിട്ട ശേഷം പൊട്ടിച്ച് എടുക്കുക. കടുക് പൊട്ടിക്കഴിഞ്ഞൽ ഇതിലേക്ക് മൂന്ന് തണ്ട് കറിവേപ്പില ഇട്ട് കൊടുക്കുക. ഒപ്പം തന്നെ എരിവ് ഇല്ലാത്ത വറ്റൽ മുളക് നാലെണ്ണം കൂടി ചേർത്ത് ഇത് വാടി വരുമ്പോൾ ഇതിലേക്ക്.

ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചത് ഇഞ്ചി ചതച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് ചേർത്ത് കൊടുക്കുക. ഇത് വാടി വരുന്ന സമയത്ത് ഇതിലേക്ക് മുളകുപൊടി ഒരു ടേബിൾ സ്പൂൺ അര ടീസ്പൂൺ മഞ്ഞൾ പൊടി. അര ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഇത് ചേർക്കാൻ ഗ്യാസ് ഓഫാക്കിയ ശേഷമാണ് ചേർത്ത് കൊടുക്കാൻ.

പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് കുരു കളഞ്ഞ ഈന്തപ്പഴം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നാല് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് കേട് വരാതെ സൂക്ഷിക്കാൻ സഹായിക്കും. ഇത് തയ്യാറാക്കിയിട്ടുള്ളവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. ഇല്ലാത്തവർ തയ്യാറാക്കി നോക്കിക്കോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *