ഇനി രണ്ടാഴ്ച കഴിഞ്ഞാലും ദോശമാവ് പുളിക്കില്ല..!! നല്ല ക്രിസ്പി ദോശ ഇനി റെഡി…|kitchen tips for soft dosa

ബ്രേക്ക്ഫാസ്റ്റിന് ഒട്ടുമിക്ക വീടുകളിലും തയ്യാറാക്കുന്നത് ദോശയോ ഇഡലിയോ ആയിരിക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ് ഇത്. മാവ് നേരത്തെ അരച്ചുവെച്ച് കഴിഞ്ഞാൽ ആവശ്യാനുസരണം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ദോശമാവ് എങ്ങനെ രണ്ടാഴ്ച വരെ പുളിക്കാതെ എടുത്തു വയ്ക്കാൻ സാധിക്കും എന്നാണ്. സാധാരണ ദോശമാവ് തയ്യാറാക്കി എടുക്കുമ്പോൾ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ദോശ ഇഡലി തയ്യാറാക്കാൻ നോക്കുമ്പോൾ വല്ലാതെ പുളിക്കുകയും.

കട്ടിയാവുകയും കഴിക്കാൻ കഴിയാത്ത അവസ്ഥയിൽ ആവുകയും ചെയ്യാറുണ്ട്. ഈ ഒരു അവസ്ഥയിൽ ഒട്ടുമിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തേക്കാണ് മാവ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും മാവ് അരക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ തുടർച്ചയായി അരയ്ക്കുമ്പോൾ മിക്സി പെട്ടെന്ന് ചൂടാക്കേണ്ടി വരികയും ചീത്തയായി പോകുന്ന അവസ്ഥയും കാണാറുണ്ട്. രണ്ടാഴ്ച വരുത്തേക്ക് ഒട്ടും തന്നെ പുളിച്ചു പോകാതെ മാവ് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്.

അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളതും മൂന്ന് ഗ്ലാസ് പച്ചരി ആണ്. ഇതിലേക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ചേർക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുത്ത ശേഷം നാലഞ്ച് മണിക്കൂർ കുതിർത്തി എടുക്കുക. ഇത് കുതിർത്ത് വെള്ളത്തിൽ തന്നെ ഉഴുന്നും പച്ചരിയും അരച്ചെടുക്കുക.

അരിയും ഉഴുന്ന ഫ്രിഡ്ജിൽ വെച്ച് കുതിർത്തിയെടുക്കുക. ഇങ്ങനെ ചെയ്താൽ മിക്സിയിൽ അരക്കെടുക്കുമ്പോൾ മാവ് ചൂടാവുകയില്ല. ഇങ്ങനെ ചെയ്താൽ മാവ് പുളിച്ചു പോവുകയോ കട്ടിപ്പിടിക്കുകയോ ചെയ്യില്ല. അങ്ങനെ അരച്ചെടുത്ത ശേഷം കൈ ഉപയോഗിച്ച് ഈ മാവ് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ദോശമാവ് ചൂടാകുമ്പോഴാണ് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ പുളിച്ചു പോകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *