കറിവേപ്പില തയ്യില്ലാതെ വളർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നുന്ന ഒന്നാണ് കറിവേപ്പില വളർത്തിയെടുക്കുക എന്നത്. എല്ലാ വീടുകളിലും ആവശ്യമുള്ള ഒന്നുകൂടിയാണ് കറിവേപ്പില. മാർക്കറ്റിൽ ലഭിക്കുന്ന കറിവേപ്പില മിക്കതും മായം കലർന്നതായിരിക്കാം. അതുകൊണ്ടുതന്നെ കൂടുതലും കറിവേപ്പില വീട്ടിൽ വളർത്തുന്നത് ആയിരിക്കും നല്ലത്.
എന്നാൽ എത്ര നല്ല രീതിയിൽ പരിപാലിച്ചാലും കറിവേപ്പില നല്ല രീതിയിൽ വളരണമെന്നില്ല. കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ മാത്രമല്ല ഫ്ലാറ്റിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി കറിവേപ്പില വളർത്തിയെടുക്കാം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില തൈ നടുന്നത് മുതൽ ഇല നുള്ളുന്നത് വരെ നിരവധി കാര്യങ്ങൾ നമുക്ക് അറിയേണ്ടതാണ്.
അത്തരം കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ നല്ല രീതിയിൽ കറിവേപ്പില വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ആദ്യം തന്നെ കറിവേപ്പില ഇല നുള്ളുന്നത് എങ്ങനെ നമുക്ക് നോക്കാം. കറിവേപ്പിലയും അതിൽ പൂവ് വരാറുണ്ട്. ഇത്തരത്തിൽ പൂങ്കായും വരുന്ന സമയത്ത് അത് ഓടിച്ചു കളയേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കറിവേപ്പിലയിൽ പുതിയ ശിഖരങ്ങൾ വരാൻ തുടങ്ങുന്നതാണ്. ഒട്ടുമിക്ക ആളുകളും ഓരോ കതിർപ്പ് ആയിരിക്കുന്നുള്ളി എടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ കറിവേപ്പില പെട്ടെന്ന് കരിഞ്ഞു പോകുന്നതാണ്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. നമ്മൾ എപ്പോഴും കറിവേപ്പില കമ്പു ചെറിയ കത്തി ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ കൊമ്പുകൾ ഉണ്ടാവാൻ സഹായിക്കുന്നു. അതുപോലെതന്നെ കറിവേപ്പില കുരടി പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ കറിവേപ്പിലക്ക് മഞ്ഞൾ വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒഴിച്ച് കൊടുത്ത് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.