തക്കാളി ഉപയോഗിച്ചുള്ള ഈ വിദ്യ ചെയ്തു നോക്കിയിട്ടുണ്ടോ… ഇപ്പോൾ തന്നെ ചെയ്തു നോക്കൂ…

ഒരു വെറൈറ്റി തക്കാളി കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. ചുട്ട തക്കാളി കറിയാണിത്. ഇതിനായി അഞ്ച് തക്കാളി എടുക്കുക. പിന്നീട് ഒരു കത്തിയാണ് ആവശ്യമുള്ളത്. കത്തി ഉപയോഗിച്ച് ഒരു തക്കാളി കുത്തി എടുക്കുക പിന്നീട് സ്റ്റവ് ഓൺ ചെയ്ത ശേഷം ചുട്ട് എടുക്കാവുന്നതാണ്. എല്ലാ തക്കാളിയും ഇങ്ങനെ ഈ രീതിയിൽ ചെയ്തെടുക്കുക. പിന്നീട് തക്കാളി ഉടച്ചെടുക്കുക. പിന്നീട് സ്റ്റൗ കത്തിക്കുക ഒരു പാൻ അടുപ്പിൽ വെക്കുക.

ചട്ടി നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോഴേക്കും കടുക് ഇട്ട് കൊടുക്കുക. ഇതിലേക്ക് രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ചേർത്തു കൊടുക്കുക. അതുപോലെതന്നെ 12 അല്ലി വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു വലിയ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

പിന്നീട് ഇത് നല്ലപോലെ ഇളക്കി കൊടുക്കുക. പിന്നീട് സ്റ്റവ് ചൂട് കുറഞ്ഞു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ മുളക് ചതച്ചത് ചേർത്ത് കൊടുക്കുന്നു.

അര ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. മസാലയുടെ പച്ചമണം മാറി വരുന്നതാണ്. പിന്നീട് ഇതിലേക്ക് നേരത്തെ ചെയ്തു വച്ചിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഗ്യാസ് നല്ല ചൂടിൽ വെക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *