മുതിര കറിവെച്ച് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലരുടെയും ഇഷ്ട വിഭവം ആയിരിക്കും മുതിര. എന്നാൽ മുതിര ഇഷ്ടപ്പെടാത്ത വരും ഉണ്ടായിരിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മുതിരയെ കുറിച്ചാണ്. നാം സാധാരണ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്നും പലപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര. പയർ വർഗ്ഗങ്ങളെക്കാൾ ഏറ്റവും കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് മുതിര.
ഈ മുതിരയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം അയൻ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാവുന്നതാണ്. ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയതിനാൽ.
പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും മുതിര വളരെ സഹായകരമാണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിൽ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നത് മൂലം ചൂടുകാലത്ത് മുതിര കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും മുതിര സഹായിക്കുന്നുണ്ട്.
ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് മുതിര. മുതിരയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഗർഭിണികളും ഷയ രോഗികളും ശരീരഭാരം കുറവുള്ള വരും മുതിര കഴിക്കരുത്. മുതിരയ്ക്ക് ചൂട് വർധിപ്പിക്കാനുള്ള കഴിവ് ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.