നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെമ്പരത്തി. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ചെമ്പരത്തി ഗൗനിക്കാതെ പോവുകയാണ് പതിവ്. മറ്റു പൂക്കളുടെ സൗന്ദര്യം ചെമ്പരത്തിക്ക് ഇല്ലാത്തതുകൊണ്ട് പലരും ഇത് വെട്ടിക്കളയുന്നു.
എന്നാൽ തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണർ ആയി ചെമ്പരത്തി ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇലയും പൂവിന്റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണർ ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മുടിക്ക് നിറം കൂടുതൽ കിട്ടാനും താരം കുറയ്ക്കാനും ഷാമ്പൂ കൊണ്ട് കഴുകിയശേഷം ഇത് ഉപയോഗിക്കുന്നത് വളരെ ഉത്തമമായ ഒന്നാണ്. ചെമ്പരത്തി ഇല ഉപയോഗിച്ചുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്.
മാത്രമല്ല വൃക്ക തകരാർ ഉള്ളവരിൽ മൂത്രത്തിന്റെ ഉൽപാദനം സുഖമാക്കി മാറ്റാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ വളരെ നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തിച്ചായ ഉപയോഗിക്കുന്നുണ്ട്. ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപ്പനങ്ങളിൽ ഉള്ള ഘടകങ്ങൾ ചെമ്പരത്തിയിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. പരമ്പരാഗതമായി ചൈനീസ് ഔഷധങ്ങളിൽ.
ചെമ്പരത്തിയുടെ നീര് സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മി ഒഴിവാക്കാനായി ഉപയോഗിച്ചിരുന്ന ഒന്നാണ്. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ മാറ്റിയെടുക്കാൻ ചെമ്പരത്തി ഉപയോഗപ്രദമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.