ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ജീവിതശൈലി അസുഖങ്ങൾ. ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഉള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അജിനോ മോട്ടോ യെക്കുറിചാണ് ഇവിടെ പറയുന്നത്.
കേൾക്കുമ്പോൾ തന്നെ പലർക്കും പല തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകും. എന്താണ് അജിനോമോട്ടോ. മോണോ സോഡിയം ഗ്ളൂട്ടനൈറ്റ് അഥവാ എംസ്ജി എന്ന് വിളിക്കുന്ന കെമിക്കൽ ആണ് അജിനോമോട്ടോ എന്ന് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ തന്നെ ഒരു അമിനോ ആസിഡ് ആണ് ഗ്ലൂട്ടമിക് ആസിഡ്. അതുപോലെതന്നെ ശരീരത്തിൽ കാണുന്ന ഒരു മൂലകമാണ് സോഡിയം. സോഡിയം ഗ്ളൂട്ടമിക് ആസിഡ് കൂടി കമ്പയിൻ ചെയ്യുമ്പോഴാണ് എംസ്ജി അഥവാ മോണോ സോഡിയം ഗ്ളൂട്ടനൈറ്റ് എന്ന കെമിക്കൽ ഉണ്ടാകുന്നത്.
ഇത് ശരീരത്തിൽ പല ഭാഗങ്ങളിലും ഉള്ളതാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ തക്കാളി പോലുള്ള പച്ചക്കറികൾ മഷ്റൂം ചീസ് പാല് ഇവയിലെല്ലാം തന്നെ എംസ്ജി അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിയിൽ തന്നെ സാധാരണ വരുന്ന എം എസ് ജി എന്നാണ് അറിയപ്പെടുന്നത്. ജപ്പാൻ കൊറിയ ചൈന എന്നിവിടങ്ങളിലെ ഭക്ഷണ രീതിയിൽ ഇത് ഒരു ഫുഡ് അടിറ്റീവ് ആയി ഉപയോഗിച്ചു തുടങ്ങിയത്. ഇത് പിന്നീട് പല രാജ്യങ്ങളിലും എത്തി.
എം എസ്ജി ഉണ്ടാക്കുന്ന ജപ്പാനിലെ ഏറ്റവും വലിയ കമ്പനിയാണ് അജിനോമോട്ടോ. ഇത് പിന്നീട് അജിനോ മോട്ടോ എന്നറിയപ്പെടാൻ തുടങ്ങി. ഇന്ത്യയിൽ ഇത് പ്രധാനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ പെടുന്ന ഭക്ഷണം ഫ്രോസെൻ മീറ്റ് ന്യൂഡിൽസ് സോസ് മയോനിസ് എന്നിവയിലെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാം നോക്കാം. ചിലരിൽ എംസ്ജി ഉപയോഗിക്കുമ്പോൾ തലവേദന വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.