വെള്ളരിക്ക ഈ രീതിയിൽ കഴിച്ചാൽ..!! ഇതിൽ ഇത്രയും ആരോഗ്യഗുണങ്ങളോ..

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെള്ളരിക്കാ. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പച്ചക്കറി ആയതുകൊണ്ട് തന്നെ കറി വയ്ക്കാൻ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ജലാംശം ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

ഉഷ്ണകാലം വരുന്ന സമയത്ത് വെള്ളരിക്ക തൊലി കളയാതെ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളരി കൊണ്ട് നിരവധി വിഭവങ്ങൾ നാം ഉണ്ടാക്കി കഴിക്കാറുണ്ട്. വെള്ളരിക്ക ചതച്ച് നീരെടുത്ത് അതിൽ ചെറുനാരങ്ങാനീരും കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാൽ മൂത്ര തടസ്സം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ചർമ്മം മനോഹരമാക്കാൻ വെള്ളരി ഉപയോഗിക്കുന്നത് വളരെ സഹായം ചെയ്യുന്ന ഒന്നാണ്.

കൂടാതെ ഹൃദ്രോഹികൾക്ക് വൃക്ക രോഗികൾക്ക് കഴിക്കാവുന്ന നല്ല പച്ചക്കറി കൂടിയാണ് വെള്ളരി. വെള്ളരിക്ക തൊലി കളഞ്ഞ് എന്നാൽ കുരു കളയാതെ വെണ്ണ പോലെ അരച്ച് ലേബനമാക്കി മുഖത്തും കൺപോളകളിലും പുരട്ടി കഴുകി കളയുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ മുഖക്കുരു ഇല്ലാതിരിക്കാനും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

പ്രസവശേഷം സ്ത്രീകളുടെ വയറിൽ ഉണ്ടാകുന്ന വെളുത്ത വരകൾ പോലുള്ള പാടുകൾ മാറുന്നതിന് മുകളിൽ പറഞ്ഞ രീതിയിൽ ചെയ്ത് ചെയ്യുന്നത് നല്ലതാണ്. ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്ക് വളരെ നല്ലതാണ് വെള്ളരിക്ക. മൂത്ര തടസ്സം മാറ്റിയെടുക്കാനും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. മൂത്ര തടസ്സം കൂടാതെ മൂത്രം വേഗത്തിൽ പോകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *