നമ്മുടെ ദൈനംദിന ജീവിതത്തിൽ തിരക്കുപിടിച്ച ജീവിത ചര്യയിൽ എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് സ്‌ട്രെസ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശാരീരികമായും മാനസികമായും നമ്മെ അലട്ടുന്ന നിരവധി കാര്യങ്ങളുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ജോലി സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പലപ്പോഴും അറ്റാറുണ്ട്. നമ്മുടെ മാറിവന്ന ജീവിത സാഹചര്യങ്ങളും അതുപോലെതന്നെ ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം ഒട്ടു മിക്ക സ്ത്രീകളിലും വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. എന്ത് രോഗം എടുത്താലും അതിന് പ്രധാന കാരണം മാനസിക സമ്മർദ്ദം സ്‌ട്രെസ് ആയിരിക്കും. ഇതിന് പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലും സ്ത്രീകൾ കുട്ടികൾക്ക് വേണ്ടി സമയം ചെലവിടുമ്പോൾ അതിന്റെ കൂടെ ജോലിഭാരം ആകുമ്പോൾ സ്വന്തം കാര്യം നോക്കാൻ പലപ്പോഴും സമയം കിട്ടാതെ വരാറുണ്ട്. ഇതുമൂലം പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ വിഷാദരോഗം എന്നിവ ഉണ്ടാകും. സ്‌ട്രെസ്സ് മൂലം ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.
വൃക്കയാണ് ശരീരത്തിൽ ടെൻഷൻ ഉണ്ടാകുന്ന ഹോർമോണായ അഡ്രിനാലിൻ എന്നിവ ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് ഉത്പാദിപ്പിക്കുമ്പോൾ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് ബിപി കൂടുന്നു മസിലുകൾ വലിഞ്ഞു മുറുകുന്ന അവസ്ഥ എന്നിവ ഉണ്ടാക്കാറുണ്ട്. ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാൽ വീട്ടിലെ ഉത്തരവാദിത്തങ്ങൾ കുട്ടികളുടെ പഠനം എന്നിവയാണ്. ഇതിന്റെ കൂടെ ജോലി കൂടി വരുമ്പോൾ മാനസിക സമ്മർദ്ദം ഇരട്ടിയാകാൻ സാധ്യതയുണ്ട്.
ഇത് പലപ്പോഴും മറ്റുള്ളവരോട് തുറന്നു പറയാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിൽനിന്ന് മോചനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആദ്യമായി ചെയ്യേണ്ടത് പതിവായി വ്യായാമം ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം കൂടുകയും ഇതുമൂലം ദുർചിന്തകൾ ഒഴിവായി ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.