ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യായാമം എന്നതിനെ കുറിച്ചാണ്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് വ്യായാമം. എല്ലാവർക്കും അത്യന്താപേക്ഷിതമാണ് ഇത്. പ്രമേഹരോഗി ആയാലും അല്ലെങ്കിലും വ്യായാമങ്ങൾ അത്യാവശ്യമായ ഒന്നാണ്. പ്രത്യേകിച്ച് ഈ മോഡേൺ കാലഘട്ടത്തിൽ നമ്മുടെ ജോലികളിൽ പലതും മെഷീനുകൾ ചെയ്യുന്ന ഒരു കാലഘട്ടമാണെന്ന് നമുക്ക് കാണാൻ കഴിയുക.
അത്തരത്തിൽ വരുമ്പോൾ നമ്മുടെ വ്യായാമം ധാരാളമായി കുറയുകയും അതിന്റെ ഫലമായി ധാരാളം ഊർജ്ജം കെട്ടി കിടക്കുകയും ഇത് ശരീരത്തിൽ ഒരുപാട് നാശനഷ്ടങ്ങൾക്ക് കാരണം ആവുകയും പുതിയ പ്രമേഹരോഗികളെ സൃഷ്ടിക്കുന്ന അവസ്ഥയും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ വ്യായാമം എന്ന ജീവിത രീതിക്ക് നമ്മൾ വളരെ കൂടുതൽ ഊന്നൽ കൊടുക്കേണ്ടതുണ്ട്. അത് പ്രമേഹ രോഗി ആയിക്കഴിഞ്ഞാൽ മാത്രമല്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
സ്കൂളുകളിൽ തന്നെ രാവിലെ 7 മണിക്ക് പോയാൽ കുട്ടികൾ തിരിച്ചെത്തുന്നത് അഞ്ചുമണിക്ക് ആണ്. അത് കഴിഞ്ഞ് പിന്നീട് വീണ്ടും ഭക്ഷണം കഴിച്ച് ഒന്നെങ്കിൽ പഠനം അല്ലെങ്കിൽ ഗെയിം അല്ലെങ്കിൽ ടിവി എന്നിങ്ങനെയാണ് ഇവരുടെ ജീവിത രീതി. ഇത്തരം സന്ദർഭങ്ങളിൽ വ്യായാമങ്ങൾക്ക് സമയമില്ല എന്ന് തന്നെ പറയാം. എന്നാൽ ഇങ്ങനെയെല്ലാം ഒരു ദിനചര്യ ആവേണ്ടത്. ഒരു കുട്ടി ആരോഗ്യമുള്ള കുട്ടിയായി വളരണമെങ്കിൽ ഭാവിയിൽ ജീവിതശൈലി രോഗം വരാതിരിക്കണമെങ്കിൽ.
ഹോം വർക്കിനോടൊപ്പം തന്നെ വ്യായാമത്തിനും ഒരു ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കളും സ്കൂൾ അതോറിറ്റികളും ഇതിലേക്ക് ശ്രദ്ധ തിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. 10 വയസ്സുള്ള കുട്ടികളിലും 12 വയസ്സുള്ള കുട്ടികളിലും കൊളസ്ട്രോൾ പ്രശ്നങ്ങൾ ലിവർ തുടങ്ങിയ ജീവിതശൈലി അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യായാമത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.