ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിക്കണേ..! ഇനി നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം…

നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടയിൽ നിന്നും വാങ്ങുന്ന പോലെ നല്ല സ്മൂത്തും സോഫ്റ്റ്‌മായി നിങ്ങൾക്കു ചപ്പാത്തി ഉണ്ടാക്കാം. ചപ്പാത്തി ഉണ്ടാകുന്ന സമയത്ത് എല്ലാവരും ചെയ്യുന്ന പോലെ വെളിച്ചെണ്ണ ഒരു സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളച്ച വെള്ളം എന്നിവ ഉപയോഗിച്ച് കുഴച്ചെടുക്കാം.

സാധാരണ ഇവയെല്ലാം എല്ലാവരും ചെയ്യുന്നവയാണ്. അല്ലാതെ ചില കാര്യങ്ങൾ ചെയ്താൽ ചപ്പാത്തി നല്ല സോഫ്റ്റ് ആയി മാറുന്നതാണ്. ഈ ഉപ്പും വെളിച്ചെണ്ണയും എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ ഇത് മിസ്സ് ചെയ്തെടുക്കുക. ഇത് നന്നായി കുഴച്ചെടുക്കേണ്ടതാണ്. പിന്നീട് മാവ് കുഴച്ചെടുത്ത ശേഷം. നമ്മുടെ വീട്ടിൽ വെളുത്തുള്ളി ഇടിക്കുന്ന ഇടിക്കട്ട ഉപയോഗിച്ച് മാവ് നന്നായി ഇടിച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്താൽ മാവ് നല്ല രീതിയിൽ തന്നെ സ്മൂത്താവുകയും ചെയ്യും മാവ് കുഴച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ ചപ്പാത്തി പരത്തിയെടുക്കാൻ സാധിക്കുന്നതാണ്. പൊറോട്ട അടിക്കുന്ന പോലെ തന്നെയാണ് ഇത് ചെയ്യേണ്ടത്. ഒരുപാട് സമയം ഇത് അടിക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ മാവ് നല്ല സോഫ്റ്റ് സ്മൂത്ത് പെട്ടെന്ന് ആവുകയും ചെയ്യും. ചപ്പാത്തി നല്ല സോഫ്റ്റ് ആയി ലഭിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി.

ഈ മാവ് തിരിച്ചും മറിച്ചുമിട്ട് ഇത്തരത്തിൽ ഇടിച്ചു കൊടുക്കുക. പിന്നീട് സാധാരണ രീതിയിൽ മാവ് പരത്തി എടുക്കാവുന്നതാണ്. അധികം അമർത്താതെ പരത്തിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വട്ടത്തിൽ ചപ്പാത്തി പരത്തി എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *