വാതരോഗവുമായി ബന്ധപ്പെട്ട് ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റുമാറ്റിസം അഥവാ വാതം സന്ധികളിൽ മാത്രമല്ല ബാധിക്കുന്നത്. പലപ്പോഴും ഹൃദയത്തെയും രക്തക്കുഴലുകളെയും ശ്വാസകോശത്തെയും വൃക്കയെയും ത്വക്കിനെയും ബാധിക്കുന്ന വളരെ സങ്കീർണമായ ഒരു രോഗാവസ്ഥയാണ് ഇത്.
ഏകദേശം 200 ഓളം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന രോഗങ്ങളാണ്. റുമാറ്റിസം പ്രധാനമായി രണ്ടുതരമാണ്. അസ്ഥികളെയും സന്ധികളെയും ബാധിക്കുന്ന സന്ധിവാതം. രണ്ടാമത് സന്ധികളെയും അസ്ഥികളെയും അല്ലാതെ തൊക്ക് ഹൃദയം രക്തക്കുഴലുകൾ ശ്വാസകോശം കിഡ്നി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നതാണ്. സോറിയാസിസ് ആർത്രൈറ്റിസ് ഫൈബ്രോ മയ്യാൾജിയ തുടങ്ങിയ രോഗങ്ങളെല്ലാം.
റുമാറിസം അഥവാ വാത രോഗത്തിൽ പെടുന്നവയാണ്. മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ ഈ ഗ്രൗണ്ട് സബ്സ്റ്റൻസിനെ കോശങ്ങളെ ഒന്നിച്ച് നിർത്തുന്ന കണക്റ്റീവ് ടിഷ്യുവിന് അറ്റാക്ക് ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് കാലിന്റെ മുട്ടിനെയാണ് ബാധിക്കുന്നത് എങ്കിൽ കാല് മുട്ടുവേദന ഉണ്ടാകുന്നു.
ഉപ്പൂറ്റിയെയാണ് ബാധിച്ചിരിക്കുന്നത് എങ്കിൽ ആ ഭാഗങ്ങളിൽ വേദന ഉണ്ടാകുന്നത്. കണ്ണിന് ബാധിക്കുമ്പോൾ മറ്റുതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഹെപ്പറ്റൈസിസ് പോലുള്ള ഇൻഫെക്ഷൻ തുടർച്ചയായി നിൽക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ അലർജി മൂലവും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.