നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമായ ഭക്ഷണപദാർത്ഥങ്ങളാണ് പഴങ്ങളും പച്ചക്കറികളും. ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതിനാൽ തന്നെ നിരവധി ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. അത്തരത്തിൽ ഏറെ ഗുണകരമായ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഈ പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും നേരിൽ കണ്ടാൽ ആരും ഇത് നോക്കി നിൽക്കുക തന്നെ ചെയ്യും.
കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപമാണ് ഈ പഴത്തിന് വ്യത്യസ്തമാക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തിലാണ് ഡ്രാഗൺ ഫ്രൂട്ട് കാണാൻ കഴിയുക. കുറച്ചുകാലങ്ങളായി ഡ്രാഗൺ ഫ്രൂട്ടിന് നമ്മുടെ നാട്ടിലും പ്രചാരം കൂടി വരുന്നുണ്ട്. എന്നാലും ഇതിന്റെ ഗുണങ്ങൾ പൂർണ്ണമായും എല്ലാവർക്കും അറിയണമെന്നില്ല.
ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളിൽ വെള്ള നിറത്തിലുള്ള കാമ്പ് കറുത്ത ചെറിയ അരികളും ആണ് കാണാൻ കഴിയുക. അരിയും കാമ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഇതിൽ കൊളസ്ട്രോൾ അളവ് വളരെ കുറവാണ്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ ഡ്രാങ്കൻ ഫ്രൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ.
സമ്പന്നമായതിനാൽ ക്യാൻസർ സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ ചർമത്തിന് നിത്യ യൗവനം നൽകാൻ സഹായിക്കുന്നു. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വാഭാവിക പരിഹാരം ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.