ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ല കിടിലം മീൻകറി എങ്ങനെ തയ്യാറാക്കാം എന്നാണ്. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി നല്ല മീൻ കറി തയ്യാറാക്കാം. തേങ്ങ അരച്ച് തയ്യാറാക്കാവുന്ന മീൻ കറിയാണ് ഇത്. പാലപ്പത്തിന് ഒപ്പവും പത്തിരിയുടെ കൂടെ കഴിക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ഇത് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 4 മീനാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് ആണ് ഇവിടെ പറയുന്നത്.
തേങ്ങ ചിരകിയത് ഒരു കപ്പ്, ചുവന്നുള്ളി 20 എണ്ണം, പച്ചമുളക് നാലെണ്ണം, ഒരു പീസ് ഇഞ്ചി, 3 തണ്ട് കറിവേപ്പില, കുടംപുളി വെള്ളത്തിലിട്ടത് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കുക. ആദ്യം മിക്സിയുടെ ജാർ എടുത്ത ശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു കാൽ ടീസ്പൂൺ കുരുമുളക് ചേർത്ത് കൊടുക്കുക. ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇത് മാറ്റിവച്ച ശേഷം എടുത്തു വച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും നല്ലപോലെ ചതച്ചെടുക്കുക.
ഇതുകൂടി ചതച്ചെടുത്ത ശേഷം കറി ഉണ്ടാക്കുക. ഒരു ചട്ടി ചൂടായശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഉള്ളിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് പിന്നീട് ചേർത്തു കൊടുക്കേണ്ടത് പച്ചമുളക് ആണ്. പച്ചമുളക് എരിവ് അനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. എരിവ് കൂടുതലുള്ള പച്ചമുളക് ആണെങ്കിൽ രണ്ടെണ്ണം ചേർത്താൽ മതി. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കറിവേപ്പില ആണ്.
ഇത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നേമുക്കാൽ ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ. പിന്നീട് ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഉപ്പു കൂടി ചേർക്കുക ശേഷം വെള്ളത്തിൽ ഇട്ടുവച്ചിരിക്കുന്ന കുടംപുളി വെള്ളവും കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. പാകമായി വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ മീനിട്ടുകൊടുക്കുക. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.