എല്ലാവർക്കും വളരെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഫാൻ ക്ലീൻ ചെയ്യുക എന്നത് എല്ലാവർക്കും മടിയും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ഇനി ഫാൻ ക്ലീൻ ചെയ്യുമ്പോൾ എത്ര പൊടി പിടിച്ചത് മാറാല പിടിച്ചതും ആയാലും ഇനി റൂമിൽ തരി പോലും പൊടി ആവാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫാൻ ക്ലീൻ ചെയ്യുമ്പോൾ ഇനി പൊടി വീഴാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നീളത്തിലുള്ള ഒരു തുണിയാണ് അതിനുവേണ്ടി എടുത്തിരിക്കുന്നത്. ഇത് രണ്ടായി മടക്കുക. ഇങ്ങനെ മടക്കുമ്പോൾ ഒരു സൈഡ് ഓൾറെഡി ക്ലോസ് ആയിട്ടും. മൂന്ന് സൈഡ് ഓപ്പൺ ആയിട്ടും ആണ് ലഭിക്കുക.
പിന്നീട് വീതി കുറഞ്ഞ ഒരു ഭാഗം മാത്രം തുറന്നു കിടക്കുന്ന രീതിയിൽ തൈച് എടുക്കുക. ഒരു തലയണ കവർ പരുവത്തിൽ തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല നീളത്തിൽ ഒരു കവർ ആയി ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് എങ്ങനെ ഫാൻ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇനി ഫാനിന്റെ ലീവ് ഈ ക്ലോത്തിന് ഉള്ളിലേക്ക് കയറ്റി കൊടുക്കുക. പിന്നീട് ഫാനിലുള്ള പൊടി മുകളിൽ നിന്ന് നന്നായി തുടച്ചെടുക്കുക.
ഇങ്ങനെ ചെയ്താൽ പൊടിയും മാറാലയും എല്ലാം തന്നെ ആ തുണിയുടെ ഉള്ളിലേക്ക് വീണുപോകും. മാത്രമല്ല ഫാൻ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. യാതൊരു തരത്തിലുള്ള പൊടിയും റൂമിലോ ബെഡിലോ ആകില്ല. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ അലർജി ഉള്ളവർക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.