നല്ല കട്ട തൈര് എങ്ങനെ വളരെ കുറവ് സമയം കൊണ്ട് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല കട്ട തൈര് അരമണിക്കൂറിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ തന്നെ രണ്ടു തരത്തിൽ തൈര് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യം ഉണ്ടാക്കുന്നത് പുളി ഇല്ലാത്ത നല്ല കട്ട തൈര് ആണ്. രണ്ടാമത് ഉണ്ടാക്കുന്നത് നല്ല പുളിയുള്ള തൈര് ആണ്. തൈര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന നല്ല കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നല്ല പുളിയുള്ള കട്ട തൈര് തയ്യാറാക്കാനായി എല്ലാവരുടെയും വീട്ടിൽ കാണുന്ന ചില വസ്തുക്കൾ ചേർത്തു കൊടുത്താൽ മതി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാല് എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിച്ചു കഴിഞ്ഞാൽ അഞ്ചുമിനിറ്റ് കുറച്ച് ചൂടിൽ ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് പാല് ഒഴിച്ച് കൊടുക്കുക.
ഈ പാല് ഒഴിച്ച് കൊടുത്തശേഷം ചെറുതായി ചൂടാറണം. ഒരു ചെറിയ ചൂട് ആവശ്യമാണ്. പിന്നീട് ഇതിലേക്ക് 2 സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. നല്ല പുളിയുള്ള തൈര് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക. ചേർത്തുകൊടുത്ത തൈര് പാലിലെ എല്ലാ ഭാഗത്തും മിസ്സ് ചെയ്തു എടുക്കുക. ഇത് കുക്കറിലാണ് വെക്കേണ്ടത്. കുക്കറിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചുകൊടുക്കുക. ഈ ചൂടുവെള്ളത്തിനു മുകളിൽ ആയാണ് പാല് ഇരിക്കുന്ന പാത്രം വെച്ച് കൊടുക്കേണ്ടത്.
പിന്നീട് പാൽ ഇരിക്കുന്ന പാത്രം ഇതിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് ഈ കുക്കർ മൂടി വയ്ക്കുകയാണ് വേണ്ടത്. അല്ലാത്ത വിഷം ആവി വെള്ളം ഈ പാലിലേക്ക് വീഴുന്നതാണ്. പിന്നീട് സാധാരണ കുക്കർ അടയ്ക്കുന്ന പോലെ അടച്ചുവയ്ക്കുക. അര മണിക്കൂർ ആണ് ഈ രീതിയിൽ വയ്ക്കേണ്ടത്. ഇനി ചൂട് നിലനിൽക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ആ ഒരു പാല് തൈര് ആയി മാറുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ അരമണിക്കൂറിനുള്ളിൽ എത്ര മഴക്കാലം ആണെങ്കിലും ഈ രീതിയിൽ കട്ട തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.