പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ശരീരത്തിൽ കാണാറുണ്ട്. കാലിലേക്കുള്ള രക്തയോട്ടം പ്രശ്നങ്ങൾ വരുന്ന പെരിഫറൽ ആർട്ടറി ഡിസീസ് എന്നതിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം. ഇതിലെ ലക്ഷണങ്ങൾ എന്തെല്ലാമാണ്. ഇത് ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ്.
ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്ന് നോക്കാം. ഷുഗർ ഉള്ളവരിലും അതുപോലെതന്നെ പുകവലി ശീലം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. ഇതു കൂടാതെ ബ്ലഡ് പ്രഷർ അമിതമായ കൊളസ്ട്രോൾ കൂടുതൽ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു.
ഡയബറ്റിക് രോഗികൾ എല്ലാവരും അവരുടെ കാലുകൾ നോക്കേണ്ടതാണ്. ഒരു ചെറിയ മുറിവുകൾ പോലും ഉണ്ടായാൽ അത് വളരെ ക്ലീൻ ചെയ്തു നോക്കിക്കൊണ്ട് പോകേണ്ടതാണ്. അത് മോശമാകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ പെട്ടെന്ന് കാണേണ്ടത് അത്യാവശ്യമാണ്. ഇത്തരക്കാരിൽ നടക്കുമ്പോൾ കാലുകളിൽ കഴപ്പ് ഉണ്ടാകുന്നു.
തുട അല്ലെങ്കിൽ താഴോട്ട് വലിച്ചിൽ പോലെ കടച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലുകളിൽ വേദന അനക്കാൻ പറ്റാത്ത അവസ്ഥ കാല് തണുക്കുക ഇതെല്ലാം തന്നെ കൊണ്ടുവരാറുണ്ട്. ഇത്ര സന്ദർഭങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ചികിത്സ ചെയ്യേണ്ടത് അത്യാവശ്യമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.