ബീൻസും കാരറ്റും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ബീൻസ് കാരറ്റ് ഉപയോഗിച്ച് ഒരുപാട് ഗ്രേവിയുള്ള കറികൾ തയ്യാറാക്കാറില്ല. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. വളരെ രുചികരമായ ഒന്നാണ് ഇത്. കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ. ഇത് എങ്ങനെ ബീൻസും ക്യാരറ്റും കൂടി തയ്യാറാക്കാം എന്നാണ് പറയുന്നത്. രണ്ട് തക്കാളി, ബീൻസ് 200 ഗ്രാം, കേരറ്റ് ഒരെണ്ണം, അരക്കപ്പ് തേങ്ങ ചിരകിയത്, കുറച്ചു ക്യാഷിനട്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
പാൻ ചൂടായി വരുമ്പോൾ പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. വെജിറ്റബിൾ ഓയിലോ അല്ലെങ്കിൽ ഏത് ഓയിലിൽ വേണമെങ്കിലും ഈ കറി തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് ഓയിൽ ആഡ് ചെയ്യുക. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ബീൻസ് ക്യാരറ്റ് ചേർത്ത് കൊടുക്കുക. ബീൻസ് അളവ് കൂടുതലും ക്യാരറ്റ് അളവ് കുറവുമായിരിക്കണം. ഇത് നന്നായി വഴറ്റിയെടുക്കുക. നാലഞ്ചു മിനിറ്റ് ചെറിയ തീയിൽ വഴറ്റി എടുക്കാവുന്നതാണ്. പിന്നീട് ഇത് കുറച്ചു വെള്ളം ചേർത്ത് വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് പ്രത്യേകം ചേർത്ത് കൊടുക്കേണ്ട ഒന്ന് മല്ലിയില ആണ്. ഇതുകൂടി ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ് ഇത്.
ഇത് നന്നായി പാഗമായി വരുമ്പോൾ മറ്റുള്ളവ ചേർത്തു കൊടുക്കാം. ഇതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇത് വേവുന്ന സമയത്ത് അരപ്പ് തയ്യാറാക്കി എടുക്കാം. ഒരു ചെറിയ ജാറിലേക്ക് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതുപോലെ തന്നെ കാഷ്യുനട്ട് തക്കാളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കേറിട്ടും ബീൻസും വെന്തു വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവച്ച ശേഷം. ഒരു പാനിലേക്ക് കുറച്ച് ഓയിൽ ചേർത്ത ശേഷം. അര ടീസ്പൂൺ നല്ല ജീരകം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പൊടികളാണ്.
ആദ്യം ചേർക്കേണ്ടത് മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടിയാണ്. പിന്നെ കാൽ ട്ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് എരിവുള്ള മുളകുപൊടി ചേർത്ത് കൊടുക്കുക. ഇത് ഭാഗമായി വരുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് നന്നായി ഇളക്കിയെടുക്കുക. ഇത് കുറച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു വെള്ളം ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാല പൊടി ചേർത്തു കൊടുത്തു ഇളക്കി എടുക്കുക. ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുക്കുക. ഗ്രേവി തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ക്യാരറ്റ് ബീൻസ് എന്നിവ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.