മുളക് ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ അല്ലെങ്കിൽ ദോശയുടെ കൂടെ ഇഡലിയുടെ കൂടെ കഴിക്കാൻ നല്ല രുചിയുള്ള ചമ്മന്തിയാണ്. നമ്മുടെ എല്ലാം വീടുകളിൽ കറിയൊന്നും ഉണ്ടാക്കിയിട്ടില്ല എങ്കിൽ ആ ദിവസം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് നല്ല നാടൻ ചമ്മന്തി. ഇത്തരത്തിൽ ഒരു മുളക് ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിലേക്ക് 175 ഗ്രാം ചുവന്നുള്ളി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഉണക്കമുളക് ആണ്. ഇത് എരുവിന് അനുസരിച്ച് ചേർത്തു കൊടുക്കാം. ഉണക്കമുളക് ആവശ്യത്തിന് കുറച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് പുളി ആവശ്യമാണ്. ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള വാളൻ പുളി ആണ് എടുക്കേണ്ടത്. പിന്നെ ആവശ്യമുള്ളത് തേങ്ങ ആണ്. ഇത് രണ്ട് ടേബിൾ സ്പൂൺ തേങ്ങ എടുക്കുക. ഇത് ചമ്മന്തിയിലേക്ക് ഒരുപാട് ചേർക്കരുത്. പിന്നീട് ചുവന്നുള്ളി ആയിട്ട് വഴറ്റിയെടുക്കാൻ വേണ്ടി ഇതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കുക.
പിന്നീട് ചമ്മന്തിയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇനി എങ്ങനെ ചമ്മന്തി തയ്യാറാകുമെന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ എല്ലാം കൂടി വഴറ്റിയെടുക്കുക. പിന്നീട് ഒരു ചീനച്ചട്ടി എടുത്തു ചൂടാക്കുക. ഇത് നന്നായി ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. പിന്നീട് ഇതിലേക്ക് ആദ്യം തന്നെ ഉണക്കമുളക് ഇട്ട് കൊടുത്ത് ശേഷം മൊരിയിച്ചു എടുക്കുക. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ഇത് കുറച്ചുസമയം ഇളക്കി ശേഷം ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക.
ഇത് നന്നായി മൊരിഞ്ഞു കിട്ടേണ്ടതാണ്. പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വാളം പുളി ചേർത്തു കൊടുക്കുക. ഇതെല്ലാം കൂടെ നന്നായി വാടി വരണം. പിന്നീട് ഇത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇത് മിക്സിയിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.