ഒരു കിടിലൻ സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തയ്യാറാക്കുന്നത് മുരിങ്ക്കാ സാമ്പാർ ആണ്. ഇത് കൂടുതലും ബ്രേക്ക് ഫാസ്റ്റ്ന് പറ്റിയ ഒന്നാണ്. ഇഡലിക്കും ദോശക്കും ഏറെ കോമ്പിനേഷൻ ആയ ഒന്നുകൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് മുരിങ്ങക്ക സാധാരണ കട്ട് ചെയ്യുന്ന പോലെ കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ രണ്ട് സവോളയും ഈ ഒരു വലിപ്പത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കുക.
പിന്നീട് ആവശ്യമുള്ളത് തുവര പരിപ്പ് ആണ്. ഒരു അര കപ്പ് എടുക്കുക. ആദ്യം പരിപ്പ് കുക്കറിൽ വേവിച്ചെടുക്കുക. പരിപ്പ് കാൽ ടീസ്പൂൺ കായപ്പൊടി ഉപ്പ് ഇതിനു വെള്ളം ചേർത്ത് വേവിച്ചെടുക്കുക. പിന്നീട് മൺചട്ടിയിലേക്ക് മുരിങ്ങക്ക സവാളയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി എരിവുള്ള മുളകുപൊടി കാൽ ടീസ്പൂൺ,പച്ചമുളക് രണ്ടായി പൊളിച്ചു ഇട്ട് കൊടുക്കുക.
പിന്നീട് ആവിശ്യം വെള്ളം ചേർത്ത് കൊടുക്കുക. ഇതെല്ലാം നന്നായി ഇളക്കി മിസ്സ് ചെയ്ത ശേഷം അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് വറുത്തരച് ചേർക്കാം സാമ്പാർ പൊടിയും ചേർക്കാവുന്നതാണ്. ഇത് വെന്തു വരുമ്പോൾ ഇതിലേക്ക് വാളൻ പുള്ളി പിഴിഞ്ഞ് ചേർക്കുക. ഇതിന്റെ കൂടെ തന്നെ പരിപ് വേവിച്ചത് ചേർത്ത് കൊടുക്കുക. പരിപ്പും വാളൻ പുളിയും സവാളയും മുരിങ്ങക്കകയും എല്ലാം ചേർത്ത് നന്നായി തിളച്ച് എടുക്കുക.
അതിനുശേഷം ഒരു പാൻ വെച്ചശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. ഉലുവ ചൂടായി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് ചേർത്തു കൊടുക്കുക. അതുപോലെതന്നെ കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ സാമ്പാർ പൊടി ചേർക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് കായപ്പൊടി ചേർക്കാം. ഇത് സാബാറിലേക്ക് ആഡ് ചെയ്ത് നന്നായി മിക്സ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.