ചായ ഇങ്ങനെ കുടിച്ചിട്ടുണ്ടോ… ഇനി കിസ്മിത് ചായ ഒന്ന് കുടിച്ചു നോക്കൂ… ഫുൾ എനർജി

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലും വൈകുന്നേരം ആയാലും ചായ കുടിക്കുന്നത് ശീലമുള്ളവർ ഉണ്ടാകും. എങ്ങനെ ചായ കുടിച്ചാലും ഇതുവരെ വെറൈറ്റി ആയി ചായ പരീക്ഷിച്ചിട്ടില്ല എങ്കിൽ ഇവിടെ കാണുന്ന കിസ് മിത് ചായ ഒന്ന് കുടിച്ചു നോക്കേണ്ടതാണ്. സംഭവം അടിപൊളി രുചി തന്നെയാണ്. ഒരു ദിവസം ഫുൾ നല്ല എനർജിയോടെ ഇരിക്കാൻ ഈ ഒരു കിസ് മിത്തു ചായ മാത്രം മതി. ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ഇത് ചെയ്യാനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അടുപ്പത്തേക്ക് വയ്ക്കുക.

ഇത് ചൂടാക്കുക. പിന്നീട് ഇതിലേക്ക് 20 ഗ്രാം ഏലക്ക ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ ഗ്രാമ്പു. അത്യാവശ്യം വലിപ്പമുള്ള കറുവപ്പട്ട. അതുപോലെതന്നെ ചെറിയ കഷണം ജാതിക്ക കൂടി ഇട്ടു കൊടുക്കുക. അതോടൊപ്പം ജാതി പത്രി രണ്ടെണ്ണം ചേർത്തു കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ കുരുമുളക് മുക്കാൽ ടേബിൾ സ്പൂൺ പെരുംജീരകം.

അതുപോലെതന്നെ അര ടേബിൾ സ്പൂൺ ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ചെറിയ ചൂടിലാണ് റോസ്റ്റ് ചെയ്ത് എടുക്കേണ്ടത്. ഇത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തണുത്ത ശേഷം. ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇത് മുഴുവനായും ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ലപോലെ പൊടിച്ചെടുക്കുക. അതോടൊപ്പം തന്നെ രണ്ടു ഗ്ലാസ് പാൽ കൂടി ചേർത്തു കൊടുക്കുക.

പിന്നീട് ഇത് തിളച്ചു വരുന്ന സമയത്ത് മധുരത്തിന് ആവശ്യമുള്ള പഞ്ചസാര ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ തേയില കൂടി ചേർത്ത് കൊടുക്കുക. തയ്യാറാക്കിയ മസാലപ്പൊടി കൂടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മാത്രം ചേർത്താൽ മതി. ഇങ്ങനെ നല്ലപോലെ തിളപ്പിച്ച് കുടിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *