കറികൾ ഒന്നുമില്ലാതെ ഇനി ബ്രേക്ക് ഫാസ്റ്റ് കഴിക്കാം… മൂന്ന് നേരവും ഇതു മതി…

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ബ്രേക്ക് ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ആകുന്ന സമയത്ത് എന്ത്‌ തയ്യാറാക്കും ഇത് പാടാണല്ലോ എന്നൊക്കെ ചിന്തിക്കാറുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ വളരെ കുറവ് ചേരുവകൾ മാത്രം മതി. ആദ്യം ഫില്ലിംഗ് തയ്യാറാക്കാനായി. ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഈ ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇതിന്റെ കൂടെ തന്നെ അരിഞ്ഞു വച്ച പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുത്ത ശേഷം നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എടുത്ത ശേഷം അതുകൂടി ഇതിലേക്ക് ചേർത്തുകൊടുത്ത ശേഷം ചെറുതായി കളർ മാറുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് കുറച്ച് പൊടികൾ ചേർത്ത് കൊടുക്കേണ്ടത് ആവശ്യമാണ്. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരിവ് അനുസരിച്ച്.

മുളകുപൊടിയും ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ അര ടീസ്പൂൺ മല്ലിപ്പൊടി യ്യും അര ടീസ്പൂൺ ഗരം മസാല പൊടി ഇട്ടു കൊടുത്ത ശേഷം പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉരുളക്കിഴങ്ങ് ആണ്. ഇത് വേവിച്ച് തൊലികൾ കളഞ്ഞു ഒട്ടും തന്നെ കട്ടകളില്ലാതെ നല്ലപോലെ ഉടച്ചെടുക്കുക. ഉരുളക്കിഴങ്ങ് മസാല നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കുക.

ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുക്കുക. നല്ലപോലെ കലക്കി എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു മുട്ട ചെർതുകൊടുക്കുക. മുളക് പൊടിച്ചത് ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിസ്സ് ചെയ്തെടുക്കുക. പലഹാരം തയ്യാറാക്കാനായി ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് ശേഷം നന്നായി പരത്തി എടുക്കുക. കളർ മാറി വരുമ്പോൾ ഇതിലേക്ക് മുട്ടയുടെ ഒഴിച്ചുകൊടുത്ത് മുകൾഭാഗത്ത് എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. ഇത് തിരിച്ചിട്ട് ശേഷം ഇതിനകത്തേക്ക് ഉരുളക്കിഴങ്ങ് ഫില്ലിംഗ് ചേർത്തുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *