ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മലാശയ ക്യാൻസർ എന്നതിനെ പറ്റിയാണ്. വൻകുടലിലെയും മലാശയത്തിലെയും കാൻസറിനെ പറ്റിയാണ് ഇവിടെ കൂടുതലായി പങ്കുവെക്കുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ. ക്യാൻസർ കേട്ടാൽ പോലും എപ്പോഴും പേടിയാണ് ആളുകൾക്ക്. പുരുഷന്മാരിൽ കാണുന്ന കാൻസറുകളിൽ മൂന്നാം സ്ഥാനവും സ്ത്രീകളിൽ കാണുന്ന കാൻസറുകളിൽ .
രണ്ട് സ്ഥാനവും ഉള്ള ഒന്നാണ് മലാശയ കാൻസർ. കാരണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ പത്തു ശതമാനം കാരണം ജനിതകപരമായി കാരണങ്ങളാണ്. ബാക്കി 90% പ്രശ്നങ്ങളും ജീവിതശൈലിലുണ്ടാകുന്ന പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം അതുപോലെതന്നെ റെഡ്മീറ്റ് ഉപയോഗം എന്നിവയെല്ലാം തന്നെ പ്രധാന കാരണങ്ങളാണ്.
അതുപോലെതന്നെ ഭക്ഷണത്തിൽ ഫൈബർ വളരെ കുറവാണ് കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് പലരും കഴിക്കുന്ന ഭക്ഷണങ്ങൾ കൂടുതലും ജങ്ക് ഫുഡ്സ് ആണ്. കൂടാതെ പുകവലി മദ്യപാനം എന്നിവയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ വ്യായാമശില ഇല്ലായ്മ എന്നിവയും ഇരിക്കുന്ന ജോലികൾ കൂടുതലായി ചെയ്യുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. കൂടുതലായി മല ബന്ധം ആയിരിക്കില്ല ഇതിൽ കണ്ടുവരുന്നത്.
ചിലരിൽ മലബന്ധം പ്രശ്നങ്ങൾ ആയും ചിലരിൽ ഒപ്പം തന്നെ വയറിളക്കം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മറ്റു ചിലരിൽ ബ്ലീഡിങ് കണ്ടു വരാം. ഇത്തരം സന്ദർഭങ്ങളിൽ കരണമെന്താണെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണ്. മലത്തിൽ ബ്ലഡ് കാണുമ്പോൾ എപ്പോഴും പൈൽസ് ആണെന്ന് കരുതരുത്. ചികിത്സ എപ്പോഴും തേടേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.