വീട്ടിൽ മീൻ പൊരിച്ച് കഴിക്കാത്തവർ ആരാണ് ഉണ്ടാവുക. സാധാരണ എല്ലാവർക്കും മീൻ പൊരിച്ചു കഴിക്കാനറിയാം. എന്താണ് ഇവിടെ വ്യത്യസ്തമായി പറയുന്നത് എന്ന് നോക്കാം. എല്ലാവരും പൊരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ക്രിസ്പി ആയാണ് മീൻ പൊരിക്കുന്നത്. മീൻ പുറംഭാഗം ക്രിസ്പി ആയിരിക്കും. അകത്തു സോഫ്റ്റ് ആയിരിക്കും. കുറച്ച് റവ ചേർത്ത് ആണ് മീൻ പൊരിച്ചത് തയ്യാറാക്കുന്നത്.
ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ഏകദേശം സെയിം തന്നെയാണ്. ബാക്കിയുള്ള ഫിഷ് ഫ്രൈ ചെയ്യുമ്പോഴുള്ള അതെ വസ്തുക്കൾ തന്നെയാണ് ഇതിന് ഉപയോഗിക്കേണ്ടത്. മീൻ കട്ട് ചെയ്യുന്നത് അറിയാത്തവർക്ക് സഹായകരമായ ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്. മീൻ വൃത്തിയാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കി എടുക്കുക. 8 അല്ലി വെളുത്തുള്ളി എടുക്കുക.
ചെറിയ പീസ് ഇഞ്ചി എടുക്കുക. അതുപോലെതന്നെ നാലഞ്ച് ഇതൾ കറിവേപ്പില. മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളക് പിന്നീട് റവ ആണ് ആവശ്യമുള്ളത്. പുളിക്കുവേണ്ടി കുറച്ച് വിനാഗിരി ചേർത്ത് കൊടുക്കാം. മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി കറിവേപ്പില ഇഞ്ചി ചെറുതായി കട്ട് ചെയ്തത് കുരുമുളക് കഴുകി എടുത്തത് കാശ്മീരി ചില്ലി പൗഡർ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് കൊടുക്കുക.
റവ ഇപ്പോൾ ചേർത്ത് കൊടുക്കേണ്ട. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് അരച്ചെടുത്ത് പിന്നീട് മീനിലേക്ക് ചേർത്തു കൊടുക്കുക. ഇതിലേക്ക് പിന്നീട് റവ ചേർത്ത് കൊടുക്കുക. ഇത് മീൻ ക്രിസ്പിയായി ലഭിക്കാൻ വേണ്ടിയാണ് ചേർക്കുന്നത്. ഇത് നന്നായി മസാല പുരട്ടിയ ശേഷം അരമണിക്കൂർ മാറ്റിവെച്ച ശേഷം പൊരിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.