മാമ്പഴ പുളിശ്ശേരി ഈ രീതിയിൽ ചെയ്തുനോക്കൂ… വായിൽ വെള്ളമൂറും രുചി…|mambazha pulissery recipe

മാമ്പഴ പുളിശ്ശേരി ഈ രീതിയിൽ ഒന്ന് ചെയ്ത് നോക്കിയിട്ടുണ്ടോ. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പുളിശ്ശേരി. സാദരണ എല്ലാ മാമ്പഴം വെച്ചും ചെയ്യാമെങ്കിലും മാമ്പഴ പുളിശ്ശേരിക്ക്‌ പ്രദാനമായി വരുന്ന ഒന്നാണ് ചന്ദ്രക്കല മാമ്പഴം. ഈ മാമ്പഴം ഉപയോഗിച്ച് തന്നെ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുക. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ഈയൊരു മാമ്പഴം കിട്ടുകയാണെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. മാങ്ങ അരക്കിലോ,പച്ചമുളക് നാലെണ്ണം, തേങ്ങ ചിരകിയത്, ഉലുവ ഡ്രൈ റോസ്റ്റ് ചെയ്തത്, ഉലുവ പൊടിയും വേണം ഉലുവയും വേണം കടുക് എരിവുള്ള മുളകുപൊടി പിന്നീട് ആവശ്യമുള്ളത് ജീരകം, വേപ്പില ഉള്ളി പച്ചമുളക്, സാധാരണ എല്ലാ പുളിശ്ശേരിയിലും ചേർക്കുന്ന ഒന്നാണ്.

ഇനി ചേർക്കുന്ന വസ്തുക്കളാണ് ഇതിൽ ചേർത്തു കൊടുക്കേണ്ടത്. പിന്നെ സാധാരണ ചേർക്കുന്നത് പഞ്ചസാര ആണ്. മൂന്ന് ടേബിൾ സ്പൂൺ ശർക്കര കുറച്ചു വെള്ളത്തിൽ മെൽറ്റ് ചെയ്ത് പാനീയമാണ് ഇതിൽ ചേർക്കുന്നത്. ഇത് നല്ല രുചിയും മണവും നൽകുന്ന ഒന്നാണ്. പിന്നീട് ആവശ്യമുള്ളത് തൈര് ഉപ്പ് വെള്ളം വെളിച്ചെണ്ണ എന്നിവയാണ്. ആദ്യം മാങ്ങ നന്നായി വേവിച്ച് എടുക്കുക. നിങ്ങൾ ഏതു പാത്രത്തിലാണ് പുളിശ്ശേരി ഉണ്ടാക്കുന്നത് അത് എടുക്കുക അതിലേക്ക് ചന്ദ്രക്കല മാമ്പഴം തൊലി പൊളിച്ച് ഇടുക.

മഞ്ഞൾപൊടി മുകാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് പച്ചമുളക് പകുതി പൊളിച്ച് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് മുളകുപൊടി മുക്കാൽ ടീസ്പൂൺ ചേർക്കുക. പിന്നീട് ഒരു തണ്ട് കറിവേപ്പില ചേർക്കുക. പിന്നീട് മാമ്പഴം വേവിക്കാൻ വെള്ളം ചേർക്കുക. പിന്നീട് ഇത് ചൂടാക്കാൻ വയ്ക്കുക. ഈ സമയം അരപ്പ് തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് എടുക്കുന്ന മാമ്പഴം അനുസരിച്ച് നാളികേരം ചേർക്കുക. മിക്സിയുടെ ജാറിലേക്ക് നാളികേരം ചേർക്കുക സാധാരണ ജീരകം ചേർക്കുക.

നാല് ഇതള് കറിവേപ്പില ചേർത്ത് കൊടുക്കുക 2 ചുവന്നുള്ളി ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. പിന്നീട് തിളപ്പിക്കാൻ വെച്ച മാമ്പഴത്തിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന ശർക്കര പാനീയം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് അരച്ചുവച്ച അരപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി വറ്റി വരുമ്പോൾ പിന്നീട് ഇതിലേക്ക് തൈര് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് വറവ് ചേർക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *