ഭക്ഷണത്തിൽ നിറത്തിനും മണത്തിനും വേണ്ടി എന്തെല്ലാം ആണ് ചേർക്കുന്നത്. കൂടുതലും പല തരത്തിലുള്ള കെമിക്കൽസ് ആണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. നമ്മളെല്ലാവരും പുതിയ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അത് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പുതിയ ഐറ്റംസ് ആണെങ്കിൽ ഫുഡ് കളറുകൾ ചേർത്ത് ആയിരിക്കും എപ്പോഴും തയ്യാറാക്കുന്നത്.
പുറത്തുനിന്ന് വാങ്ങുന്ന ഫുഡ് കളറുകളിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകും. ഈ ഫുഡ് കളർ വീട്ടിൽ തന്നെ നാച്ചുറലായിതയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചെറിയ പീസ് വയലറ്റ് ക്യാബേജ് ആണ് ഇതിന് ആവശ്യമുള്ളത്. ഇത് കുറച്ചു വെള്ളത്തിൽ തിളപ്പിച്ച് എടുക്കുക. ഇതിന്റെ കളർ നന്നായി ഇളകിയശേഷം തണുത്ത് മിക്സിയിൽ നന്നായി അടിച്ച് അതിന്റെ ജ്യൂസ് എടുത്തു വയ്ക്കുക.
പിന്നീട് ഇത് മൂന്ന് പാത്രത്തിലേക്ക് മാറ്റുക. ആദ്യത്തെ പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇപ്പോൾ അതിന്റെ നിറം നീല നിറമായി മാറുന്നത് കാണാം. അടുത്ത ബൗളിലേക്ക് കുറച്ച് ചെറു നാരങ്ങാനീര് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇതിന്റെ നിറം പിങ്ക് നിറമായി മാറുന്നതാണ്. അപ്പോൾ മൂന്ന് നിറമായി കഴിഞ്ഞു. ഇനി ബീറ്റ്റൂട്ട് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിക്കുക.
അതുപോലെതന്നെ കുറച്ചു വെള്ളത്തിൽ വേവിച്ച് എടുക്കുക. ഇതും തണുത്ത ശേഷം മിക്സിയിൽ അടിച്ചു ജ്യൂസ് എടുത്ത് വയ്ക്കുക. ഡാർക്ക് റെഡ് ആയി ഇത് ഉപയോഗിക്കാവുന്നതാണ്. അടുത്തത് ക്യാരറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. കേരറ്റ് ഇതുപോലെതന്നെ ചെയ്ത ഓറഞ്ച് നിറം ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതമായി നിറങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.