എളുപ്പത്തിൽ ഒരു വെണ്ടയ്ക്ക തോരൻ…വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും ഇനി കഴിക്കും…

ഇന്ന് ഇവിടെ പറയുന്നത് അടിപൊളി തോരൻ എങ്ങനെ തയ്യാറാക്കാം എന്നാണ്. വെണ്ടയ്ക്ക ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 150 ഗ്രാം ഒരു ചെറിയ സവാള മൂന്ന് പച്ചമുളക് കറിവേപ്പില രണ്ട് കതിർപ്പ് തേങ്ങ ചിരകിയത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്നതാണ് ഇത്.

ആദ്യം വെണ്ടയ്ക്ക ചെറുതായി കട്ട് ചെയ്ത് എടുക്കുക. മൂപ്പു കൂടിയ വെണ്ടയ്ക്ക മാറ്റി വയ്ക്കുക. പിന്നീട് സവാള നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. ചെറുതായി അരിഞ്ഞ് വേണം ഇത് എടുക്കാൻ. പിന്നീട് പച്ചമുളക് കട്ട്‌ ചെയ്ത് എടുക്കുക. പിന്നീട് തോരൻ റെഡിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം ഒരു ചട്ടി ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ചേർക്കുക വറ്റൽ മുളക് ചേർക്കുക.

പിന്നീട് കട്ട് ചെയ്തു വച്ച സവാളയും പച്ചമുളക് വെണ്ടക്കയും ചേർത്തു കൊടുക്കുക. പകുതി വേവുമ്പോൾ മഞ്ഞൾപൊടി ചേർത്തു കൊടുക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർക്കുക. പിന്നീട് ഇത് ഇളക്കി മിക്സ് ചെയ്ത് എടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. ഇത് പാകമായി കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുക. മുളകുപൊടി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്.

പിന്നീട് ഇത് നന്നായി പാകമായി വരുമ്പോൾ ഇതിലേക്ക് തേങ്ങ ചേർത്തു കൊടുക്കുക. തേങ്ങ ചേർത്ത് നന്നായി ഇളക്കി കുക്ക് ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വീട്ടമ്മമാർക്ക് ആണെങ്കിലും വളരെ എളുപ്പത്തിൽ രാവിലെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *