കുക്കറിൽ ഈ രീതിയിൽ ചെയ്താൽ മതി… ഒരു പാത്രം ഇങ്ങനെ വെച്ചു നോക്കൂ…

കിടിലൻ ടിപ്പുകൾ ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾ ഇതുവരെ ചെയ്തു കാണില്ല ഇതുപോലുള്ളത്. നിങ്ങൾ ചോറ് വെക്കുമ്പോൾ കഞ്ഞി പയർ എന്നിവ കുക്കറിൽ വയ്ക്കുന്ന സമയത്ത് ചീറ്റി പോകാതിരിക്കാൻ എന്തെല്ലാമാണ് ചെയ്യുക. വെള്ളം കൃത്യമായിരിക്കും. അല്ലെങ്കിൽ കുക്കറിന് മൂടിയുടെ മുകളിൽ ഒരു തുണി വെയ്ക്കും.

ഇങ്ങനെ ചെയ്യാതെതന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു ചെറിയ സ്റ്റീൽ പാത്രം ഉണ്ടെങ്കിൽ ഇതുപോലെ കുക്കറിൽ വെള്ളം ഒഴിച്ച ശേഷം മസാലപ്പൊടി ഇട്ട ശേഷം അതിനുമുകളിലായി ഒരു ചെറിയ പാത്രം വെച്ചശേഷം കുക്കർ അടച്ചു നോക്കൂ. ഇങ്ങനെ ചെയ്താൽ വെള്ളം പുറത്തേക്ക് വരുന്ന പ്രശ്നം നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് നമുക്ക് കുക്കറിൽ എന്ത് പാകം ചെയ്യുമ്പോളും അറിയാൻ കഴിയുന്ന ഒന്നാണ്. ഇനി അടുത്ത ടിപ്സ് നമുക്ക് പരിചയപ്പെടാം. പൂരി ഉണ്ടാക്കാൻ ആയി കമ്പ്ലീറ്റ് പൊങ്ങി വരാൻ സഹായിക്കുന്ന ഒന്നാണ്. 2 ഗ്ലാസ് ഗോതമ്പുപൊടി ക്ക് ഒരു ഗ്ലാസ് മൈദ എന്ന രീതിയിൽ എടുക്കുകയാണ് എങ്കിൽ ഊരി നല്ല രീതിയിൽ തന്നെ പൊങ്ങി വരികയും നല്ല പഞ്ഞി പോലെ ഇരിക്കുകയും ചെയ്യും.

കൂടാതെ ഇതിലേക്ക് രണ്ട് ടീസ്പൂൺ റവയും ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കും. ഇതിലേക്ക് രണ്ടു മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുത്തശേഷം ചെറിയ ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ മാവ് തയ്യാറാക്കി പൂരി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *