ഒരിക്കലെങ്കിലും മീൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ… ഇനി എണ്ണയിൽ വറുക്കേണ്ട…

നമ്മളെല്ലാവരും വീട്ടിൽ മീൻ വാങ്ങുന്നവരാണ് അല്ലേ. മീൻകറി വയ്ക്കുകയും വറക്കുകയും ചെയ്യാം. മീൻ വറുത്തത് ഇഷ്ടമില്ലാത്തവർ ആരാണ്. എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇനി മീൻ മറ്റൊരു രീതിയിൽ വെറുത്താലോ. തിളച്ച വെള്ളത്തിൽ മീൻ വറുത്ത് എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. മത്തി ഉപയോഗിച്ച് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതുപോലെ മീൻ വെട്ടി നല്ല ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് അടുത്തടുത്തായി ഇതുപോലെ വരഞ്ഞ് എടുക്കുക.

മീൻ പൊരിച്ച് എടുക്കാനായി നല്ല ഒരു മസാല തയ്യാറാക്കി എടുക്കുക. അതിനായി മിക്സിയുടെ ചെറിയ കപ്പ്ൽ ഒരു ടേബിൾസ്പൂൺ പെരുഞ്ചീരകം ഒരു ടേബിൾ സ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾസ്പൂൺ മുളക് പൊടി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇനി ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ച് എടുക്കുമ്പോൾ നന്നായി പേസ്റ്റ് ആയി അരച്ച് എടുക്കേണ്ട. ഇതുപോലെ ആണ് അരച്ച് എടുത്തിട്ടത്.

കുരുമുളക് പെരുഞ്ചീരകം എന്നിവ ചെറിയ തരിയായി കിടക്കണം. അപ്പോൾ മീൻ പൊരിച്ച് എടുക്കുമ്പോൾ നല്ല രുചി ആയിരിക്കും. പിന്നീട് ഒരുക്കിവെച്ചിരിക്കുന്ന മത്തിയിലേക്ക് ഈ മസാല തേച്ചുപിടിപ്പിക്കുക. അരച്ചെടുത്ത ഇട്ടുള്ള മസാല ഒരു ചട്ടിയിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൈകൊണ്ട് നന്നായി മസാല മിക്സ് ചെയ്തു എടുക്കുക. പിന്നീട് മസാല തേച്ചു പിടിപ്പിക്കാം. പിന്നീട് ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കുക. ഇനി തിളച്ച വെള്ളത്തിൽ മത്തി പൊരിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തിളച്ചവെള്ളത്തിൽ ഒരു കാര്യം ചെയ്തശേഷമാണ് മത്തി പൊരിച്ചെടുക്കുക. മത്തി വെട്ടിയെടുക്കുന്ന സമയത്ത് മത്തിയുടെ കൂടെ തന്നെ കുറച്ച് നെയ്യ് കാണാറുണ്ട്. ആ നെയ്‌ വേർതിരിച്ചെടുക്കുക. പിന്നീട് ചീന ചട്ടിയിലേക്ക് അരക്കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചു വരുന്ന സമയത്ത് നേരത്തെ മാറ്റിവെച്ച മത്തിയുടെ നെയ്യ് ചേർത്ത് കൊടുക്കുക. പിന്നീട് വെള്ളം വറ്റുന്നതുവരെ കാത്തിരിക്കണം. പിന്നീട് ഇതിലേക്ക് മസാല പുരട്ടിയ മത്തി വറുത്തു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *