കണ്ടുപിടുത്തങ്ങൾക്കും ശാസ്ത്രത്തിനും അപ്പുറത്ത് മറ്റൊരു ശക്തി ഉണ്ട് എന്ന് എല്ലാവരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രവും ടെക്നോളജിയും കൈയ്യൊഴിഞ്ഞ ഇടത്ത് പിന്നീട് എന്തെങ്കിലും സംഭവിക്കണമെങ്കിൽ അത് ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കുകയാണ് പലപ്പോഴും പലരും ചെയ്യുക. അപകട അവസ്ഥയിൽ ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഡോക്ടർമാർ പോലും വിധി പറഞ്ഞ പല സംഭവങ്ങളും.
ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സംഭവങ്ങൾ ഉദാഹരണം ആയിട്ടുണ്ട്. അത്തരത്തിൽ മരണം സംഭവിക്കുകയും അവസാനമായി അമ്മയ്ക്ക് ഒരു നോക്ക് കാണാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക. ഒരമ്മ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ വേണ്ടി എന്തെല്ലാം ത്യാഗമാണ് സഹിക്കുന്നത്. അതിന്റെ ഒരു ശതമാനംപോലും പുരുഷന്മാർക്ക് സഹിക്കാൻ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 35 കാരിയായ യുവതി അമ്മ യായത്. ഒരുപാട് വർഷങ്ങളുടെ പ്രാർത്ഥനയ്ക്കും ചികിത്സയ്ക്കു ശേഷമാണ് അമ്മയായത്. തന്റെ പൊന്നോമനയ്ക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവൾ തയ്യാറായിരുന്നു. എന്നാൽ കുഞ്ഞു ജനിച്ച് അൽപ നിമിഷങ്ങൾക്കകം കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്നത് ഡോക്ടർമാരെ പോലും കണ്ണീരിലാഴ്ത്തി.
ഒടുവിൽ കുഞ്ഞ് മരിച്ചു എന്ന് അവർ വിധിയെഴുതി. ഈ കാര്യം ശാന്തമായി അമ്മയോട് പറഞ്ഞു. എന്നാൽ അവളുടെ ആവശ്യം ഒരു നോക്ക് എന്റെ പൊന്നു മോനെ കാണണമെന്നായിരുന്നു. ഡോക്ടർമാർ പിഞ്ചുകുഞ്ഞിനെ അമ്മയുടെ നെഞ്ചിൽ കിടത്തി. എന്നാൽ പിന്നീട് നടന്നത് അത്ഭുതമായിരുന്നു. അമ്മയുടെ നെഞ്ചിൽ ചൂടേറ്റ് കിടന്ന ആ കുഞ്ഞ് കരയാൻ തുടങ്ങി. ആ അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.