സന്ദർഭങ്ങൾക്ക് അനുസരിച്ച് ഉപായങ്ങൾ കണ്ടെത്തുന്നവൻ ആണ് മനുഷ്യൻ. ചിലർ ജീവിതത്തിൽ എന്നും ഒരു പാതയിലൂടെ സഞ്ചരിക്കുന്നവരാണ് എന്നാൽ മറ്റു ചിലരാകട്ടെ ജീവിതത്തിൽ മാറ്റങ്ങൾക്കനുസരിച്ച് സന്ദർഭത്തിനനുസരിച്ച് പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ ആകും. ഇത്തരത്തിൽ ജീവിതത്തിൽ പുതിയ ചിന്തകൾ ആരംഭിക്കുമ്പോൾ ആണ് പുതിയ കണ്ടുപിടുത്തങ്ങൾ ഉടലെടുക്കുന്നത്.
ഇപ്പോഴിതാ ട്വിറ്ററിൽ ഒരാൾ പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. വല്ലാത്ത ബുദ്ധി തന്നെ പഴക്കച്ചവടക്കാരന്റെ ടെക്നോളജിക്ക് കയ്യടിച്ച് ലോകം. ദൈനംദിന ജീവിതത്തിലെ ചില പ്രശ്നങ്ങളെ മറികടക്കാൻ ലഘുവായ ഉപായങ്ങൾ തേടാത്ത മനുഷ്യരില്ല. എന്നാൽ പലപ്പോഴും തങ്ങൾക്കുവേണ്ടി തങ്ങൾ തന്നെ കണ്ടെത്തുന്ന ഉപായ ങ്ങളുടെ മൂല്യമോ വലിപ്പമോ സാധാരണക്കാർ തിരിച്ചറിയാറില്ല.
ഇവിടെ അങ്ങനെയൊരു സാധാരണക്കാരന്റെ ഉപായത്തിന് ട്വിറ്ററിൽ അഭിനന്ദന പ്രവാഹം ലഭിച്ചു കൊണ്ടിരിക്കുകയാണ്. തെരുവിൽ പഴകച്ചവടം നടത്തുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടികൾ ഏറ്റുവാങ്ങുന്നത്. കുട്ടിയിരിക്കുന്ന മാതളനാരങ്ങകളെ സൈസ് അനുസരിച്ച് നാലു കുട്ടകളിലേക്ക് മാറ്റുകയാണ് അദ്ദേഹം. ഇതിനായി സൈസ് അളന്ന് പഴങ്ങളെ വേർതിരിച്ചെടുക്കാൻ അദ്ദേഹം സ്ഥാപിച്ച.
ഉപകരണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. രണ്ട് ഇരുമ്പു കമ്പികൾ പരസ്പരം അകന്നിരിക്കുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു. ഇരു കമ്പികൾക്ക് ഇടയിലുള്ള അകലം ആദ്യം ചെറുതും പിന്നീട് വലുതുമായി വരുന്ന രീതിയിലാണ്. പഴങ്ങൾ ഓരോന്നായി ഇതിലേക്ക് എടുത്ത് വയ്ക്കുന്നതിലൂടെ സൈസിൽ അനുസരിച്ച് ഇവ ഓരോ പെട്ടിയിലേക്ക് പോകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.