മനുഷ്യന് കണ്ണി ചോര ഇല്ലെങ്കിലും ചില മൃഗങ്ങൾ അങ്ങനെയല്ല അവയ്ക്ക് മനുഷ്യനെക്കാൾ വിവേചനബുദ്ധിയും ജീവന്റെ വിലയും മനസ്സിലാക്കാൻ സാധിക്കും. ഈ ആധുനിക കാലത്ത് ചില മനുഷ്യരുടെ പ്രവർത്തികൾ മൃഗങ്ങളെക്കാൾ തരംതാഴ്ന്ന താണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇതിനോടകം നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു കാഴ്ച തന്നെയാണ് ഇവിടെ കാണാൻ കഴിയുന്നതും.
കാണുന്ന ആരുടേയും ചങ്കിടിപ്പ് കൂട്ടുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഒരു പിഞ്ചുകുഞ്ഞിനെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാൻ ആർക്കാണ് മനസ്സ് വരിക. ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി കൊതിക്കുന്നവർ നിരവധി പേരാണ്. എന്നാൽ തികച്ചും വ്യത്യസ്തമാർന്ന ആരെയും സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഛത്തീസ്ഗഡിൽ നിന്നും എത്തുന്നത്. നായ്ക്കൾ കടിച്ചു കീറട്ടെ എന്ന് കരുതി ഉപേക്ഷിച്ച നവജാതശിശുവിന് കാവലിരുന്ന നായയുടെ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക.
നായയുടെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞും രാത്രിയിൽ കഴിഞ്ഞത്. ഒരു ഗ്രാമത്തിലെ വയലിലാണ് പെൺ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നവജാതശിശുവിന്റെ മൂന്ന് ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ വാർത്ത പങ്കുവെച്ചതിനു പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി. കുട്ടിയുടെ കരച്ചിൽ കേട്ടുകൊണ്ടാണ് ഗ്രാമവാസികൾ കുട്ടിയുടെ അരികിൽ എത്തിയത്.
ആ സമയത്ത് തെരുവുനായ്ക്കൾ സമീപത്ത് അലഞ്ഞുതിരിയുന്നത് കണ്ടു. എന്നാൽ രാത്രിയിൽ അമ്മ നായ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു എന്നും അവർ മനസ്സിലാക്കി. കുഞ്ഞിന് സമീപം ആ നായയുടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ കുടുംബത്തെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് നിരവധിപേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.