മൃഗങ്ങൾ മനുഷ്യന് മാതൃകയാകുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളതും ആണ്. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്വാർത്ഥരാണ് മനുഷ്യർ പലപ്പോഴും മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നോ അവർക്ക് എന്തെങ്കിലും അപകടമുണ്ടോ എന്നോ അന്വേഷിക്കാൻ ഇവർക്ക് സമയമില്ല.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ് ഇവിടെ കാണാൻ കഴിയുക. തങ്ങളുടെ സഹജീവികളെ രക്ഷിക്കാൻ വേണ്ടി മൃഗങ്ങൾ ചെയ്യുന്ന ചില രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കുളത്തിൽ യാദൃശ്ചികമായി വീഴുന്ന ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാനയുടെയും സഹായിക്കാൻ എത്തുന്ന മറ്റൊരു ആനയേയും ആണ് ആദ്യത്തെ ദൃശ്യങ്ങളിൽ കാണാൻ കഴിയുക.
അതുപോലെതന്നെ ഒരു അരയന്നം മറ്റൊരു അരയന്നത്തെ യും കുഞ്ഞുങ്ങളെയും കുറുക്കനിൽ നിന്ന് രക്ഷിക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണാൻ കഴിയുക. മനുഷ്യനെക്കാൾ വിവേചനബുദ്ധിയും ഒത്തൊരുമയും കരുതലും സ്നേഹവും മൃഗങ്ങൾക്ക് ഉണ്ട് എന്ന് കാണിച്ചുതരുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.