ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരാണ് ഓരോ ദമ്പതികളും. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയാതെ വേദനയനുഭവിക്കുന്ന ഒത്തിരി ദമ്പതികൾ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ജനിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന വരും കുറവൊന്നുമില്ല. തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ പറ്റി മാതാപിതാക്കൾക്ക് നിരവധി സ്വപ്നങ്ങൾ ഉണ്ടാകും.
സ്വന്തം കുഞ്ഞിനെ ഒന്ന് കയ്യിലെടുക്കാനും ലാളിക്കാനും ആഗ്രഹം ഇല്ലാത്തവർ ആരാണ് ഉണ്ടാവുക. എന്നാൽ ചില സമയങ്ങളിൽ അവർ സ്വപ്നം കണ്ടതെല്ലാം നടക്കാതെ വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ തകർന്നുപോകുന്ന മാതാപിതാക്കളും കുറച്ചൊന്നുമല്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. തന്റെ കുഞ്ഞിന് വേണ്ടി ശവമഞ്ചം ഒരുക്കി കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കളുടെ.
കഥയാണ് ഇവിടെ കാണാൻ കഴിയുക. ഫ്ലോറിഡയിൽ ആണ് ഈ സംഭവം നടക്കുന്നത്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ്. മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിങ്ങിൽ ആണ് കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. ഓരോ ദിവസവും ട്യൂമർ അതിവേഗം വളരുന്നതു കൊണ്ടുതന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിയില്ല.
എന്ന് ഡോക്ടർമാർ വിധിയെഴുതി. ഒടുവിൽ തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചം ഒരുക്കി വേദനയോടെ കാത്തിരുന്നു ആ അച്ഛനും അമ്മയും. കണ്ണു നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. എന്നാൽ പുറംലോകം കാണില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ആ കുഞ്ഞ് അൽഭുതകരമായി രക്ഷപ്പെട്ടു. ആ കുഞ്ഞ് ഇന്നും ജീവിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.