ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു ചർമ രോഗമാണ് ആണിരോഗം. നിരവധി പേരെ ബാധിക്കുന്ന പലതരത്തിൽ ചിന്തിപ്പിക്കുന്ന ഒരു അസുഖമാണ് ഇത്. പലർക്കും എന്താണ് ആണിരോഗം എന്നതിന് കൃത്യമായ ഒരു ധാരണയില്ല. നിങ്ങൾക്ക് അത്തരം ചില കാര്യങ്ങളെ പറ്റി ആണ് ഇവിടെ പറയുന്നത്. കാലിനടിയിൽ ഹാർഡ് സ്കിൻ ഉണ്ടാവുന്നതാണ് കോൺ ഫുട്ട് എന്ന് പറയുന്നത്. ഇതുതന്നെ രണ്ടു തരത്തിലുണ്ട് ഹാർഡ് കോൺ ഉണ്ട് അതുപോലെ തന്നെ സോഫ്റ്റ് കോൺ ഉണ്ട്.
ഇത് സാധാരണ കാണപ്പെടുന്നത് വിരലുകളുടെ അറ്റത്തും കാലിന്റെ സൈഡ് ഭാഗങ്ങളിലുമാണ്. ഇത് വളരെ അപകടകരമായ ഒരു അവസ്ഥ ഒന്നുമല്ല ഒന്ന് ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. എന്നാൽ ഇത് രണ്ടും അല്ലാതെ വൈറസ് ബാധ മൂലം കാലിൽ ഉണ്ടാകുന്ന അവസ്ഥയാണ് ആണിരോഗം. കാൽ വെള്ളയിൽ കാണപ്പെടുന്ന കട്ടിയുള്ളതും വൃത്താകൃതിയിൽ ഉള്ളതും ചുറ്റും മൃതകോശങ്ങൾ കൂടിയതുമായ ചർമ രോഗമാണ് ഈ ആണിരോഗം. ഇതിനെ ഒരു രോഗം എന്നതിലുപരി ഒരു ചർമ്മ പ്രശ്നമായാണ് കണക്കാക്കുന്നത്. ഇവ കാല് അമർത്തുമ്പോഴും നടക്കുമ്പോഴും കടുത്ത വേദന ഉണ്ടാകുന്നു.
ആണി രോഗത്തിന് കാരണമാകുന്നത് ഒരു പ്രത്യേക തരം വൈറസ് ആണ്. വൃത്തിഹീനമായ ചുറ്റുപാടും നടക്കുമ്പോൾ ചെരിപ്പിടാതെ നടക്കുന്നത് മൂലമാണ് പലപ്പോഴും ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഈ വൈറസുകൾ ചൂടിലും തണുപ്പിലും വളരാൻ സാധ്യതയുള്ളതാണ്. വെള്ളം കാലിൽ തങ്ങിനിൽക്കുന്നത് ആണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കൂടാനുള്ള കാരണം ആകുന്നത്. ഈ പ്രശ്നം കാലിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാം.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കുന്ന പച്ചമരുന്ന് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനുവേണ്ടി ആവശ്യമുള്ളത് എന്തെല്ലാം ആണ് നോക്കാം. മൈലാഞ്ചിയില ചെറുനാരങ്ങ മഞ്ഞൾപൊടി ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.