കാലമേറെ മാറിയെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾക്ക് ഇന്നും ഒരു കുറവും വന്നിട്ടില്ല. ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സോഷ്യൽമീഡിയയിലും മറ്റുമായി നാം കാണാറുണ്ട്. സ്ത്രീകൾക്കു നേരെ ആക്രമണം നടത്താൻ ചിലർ തുനിയുമ്പോൾ അവരെ നേരിടാനും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനും സമൂഹത്തിൽ നല്ല മനസ്സുള്ള വരും കുറവല്ല. രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ ഒരു കാര്യമാണ്. ചിലർ മാന്യമായ വസ്ത്രം ധരിക്കും എങ്കിലും ഉള്ളിൽ മോശ സ്വഭാവക്കാരായിരിക്കും.
മറ്റ് ചിലർ പുറത്തുനിന്നു നോക്കുമ്പോൾ മാന്യത കാണില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവർ ആയിരിക്കും. അതിനു ഉത്തമ ഉദാഹരണമാണ് ഇവിടെ കാണാൻ കഴിയുക. ഒരു അനുഭവക്കുറിപ്പ് ആണ് ഇത്. 10 വയസ്സുള്ള അനുജന്റെ ഒപ്പം ഒരു പെൺകുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം നടക്കുന്നത്. വൈകിയെത്തിയ ട്രെയിനിൽ നിന്നും സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ച ശേഷം അനിയന് കുടിക്കാൻ എന്തെങ്കിലും വാങ്ങി നൽകാമെന്ന് കരുതിയാണ് പോയത്.
എന്നാൽ ബാഗ് തുറന്ന ഞാൻ ആകെ പതറിപ്പോയി. ഫോണും കാശും അടങ്ങിയ ചെറിയ ബാഗ് ആ വലിയ ബാഗിൽ കാണാനില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ സമയം. എന്റെ പരിഭ്രമം കണ്ടായിരിക്കണം അവിടെ നിലത്തിരുന്ന പ്രായമായ ചേട്ടൻ എന്റെ അടുത്ത് വന്ന് കാര്യം തിരക്കി. ആളെ കണ്ടാൽ യാചകന്റെ രൂപമാണ് ധൈര്യം കൈവിടാതെ ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ ഞാൻ മറുപടി കൊടുക്കാതെ മാറിനിന്നു.
തുടരെ ചോദിച്ചപ്പോൾ പറയാതെ വയ്യ എന്നായി. ഒടുവിൽ കാശ് നഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് അദ്ദേഹം കുറച്ചു പൈസ എന്റെ കയ്യിൽ തന്ന ശേഷം എന്നോട് പറഞ്ഞു അധികസമയം ഇവിടെ നിൽക്കുന്നത് നന്നല്ല. സമയം കൂടിവരികയാണ്. അദ്ദേഹം പറഞ്ഞു. ലോകത്ത് ഇന്നും നല്ല മനസ്സുകൾക്ക് കുറവില്ല. ഊരും പേരും അറിയാത്ത ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.