പലപ്പോഴും ക്ലാസിൽ പഠിച്ചിരുന്ന സഹപാഠിയെ അല്ലെങ്കിൽ കൂട്ടുകാരനെ വർഷങ്ങൾക്കുശേഷം കാണുന്നത് സന്തോഷകരമായ ഒരു കാര്യമായിരിക്കും. എന്നാൽ അത്തരത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കണ്ടുമുട്ടൽ ആണ് ഇവിടെ കാണാൻ കഴിയുക. ഒരു കോടതിമുറിയിൽ വെച്ച് സഹപാഠിയെ ക്രിമിനലായി കാണാൻ ഇടയായ ഒരു ജഡ്ജിയുടെ വാക്കുകൾ ആണ് ഇവിടെ കാണാൻ കഴിയുക. അമേരിക്കയിലാണ് ഈ ആകസ്മികമായ സംഭവങ്ങൾ നടക്കുന്നത്. ഈ കണ്ടുമുട്ടൽ ആരുടെയും കണ്ണ് നിറക്കുന്ന താണ്.
അഞ്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചാരം നേടുന്നത്. അമേരിക്കയിലെ ഒരു കോടതിയിൽ 2015 ൽ വിചാരണയ്ക്കായി കുറെ കുറ്റവാളികളെ ഹാജരാക്കി. ജഡ്ജി കുറ്റവാളികളിൽ ഓരോരുത്തരെ യായി വിചാരണ ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ ആർതർ എന്ന കുറ്റവാളിയുടെ ഊഴമായി. മോഷണം പിടിച്ചുപറി പോലീസിനെ ആക്രമിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തിയിരുന്നത്.
അയാളെ വിചാരണ ചെയ്യുന്നതിനിടയിൽ ജഡ്ജിക്ക് അയാളുടെ നിൽപ്പ് ഭാവവും സംസാരവും എല്ലാം വളരെ പരിചിതമായി തോന്നി. വിചാരണ കഴിഞ്ഞ് പോകാൻ സമയം ജഡ്ജി ആ കുറ്റവാളിയോട് ഏതു സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിച്ചു. അപ്പോഴാണ് ജഡ്ജിക്ക് തന്റെ കൂടെ പഠിച്ചിരുന്ന സഹപാഠിയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത് എന്ന് മനസ്സിലായത്. പ്രതിക്ക് സന്തോഷവും ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല. പിന്നീട് ജഡ്ജി സഹപ്രവർത്തകർക്ക് അയാളെ പരിചയപ്പെടുത്തിക്കൊടുത്തു.
തന്റെ ക്ലാസ്സിൽ ഏറ്റവും മിടുക്കനായ കുട്ടിയാണ് ഇയാളെന്നും തങ്ങൾ ഒരുമിച്ച് ഫുട്ബോൾ കളിച്ചിട്ടുണ്ട് എന്നും ജഡ്ജി സഹപ്രവർത്തകരോട് പറഞ്ഞു. ഈയൊരു അവസ്ഥയിൽ കണ്ടതിൽ അതിയായ ദുഃഖമുണ്ടെന്നും പറഞ്ഞതോടെ. ആർതർ അവിടെനിന്ന് പൊട്ടിക്കരഞ്ഞു. അത് അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ക്ലാസിൽ മിടുക്കനായിരുന്ന ഇയാൾ പിന്നീട് ഡ്രഗ്സിനും ഗെയിംബ്ലിങ്ങിനും അടിമപ്പെട്ട് ഒരു കുറ്റവാളിയായി മാറുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.